മുഖ്യമന്ത്രിയുടെ വാഹനവ്യൂഹം വീണ്ടും അപകടത്തിൽപ്പെട്ടു

മുഖ്യമന്ത്രിയുടെ വാഹനവ്യൂഹം വീണ്ടും അപകടത്തിൽപ്പെട്ടു

  • അപകടത്തിൽ ആർക്കും പരിക്കില്ല

തിരുവനന്തപുരം: എംസി റോഡിൽ മുഖ്യമന്ത്രിയുടെ വാഹനവ്യൂഹം വീണ്ടും അപകടത്തിൽപ്പെട്ടു. വെഞ്ഞാറമൂട് പള്ളിക്കലിൽ വെച്ച് കമാൻഡോ വാഹനത്തിന് പിന്നിൽ ലോക്കൽ പോലീസിന്റെ ജീപ്പിടിച്ചാണ് അപകടം സംഭവിച്ചത്.

കടക്കൽ കോട്ടപ്പറത്തുള്ള പരിപാടി കഴിഞ്ഞതിന് ശേഷം മുഖ്യമന്ത്രി തിരിച്ചു വരുന്നതിനിടെയാണ് അപകടമുണ്ടായത്. കമാൻഡോ വാഹനത്തിന് അകമ്പടി പോകുകയായിരുന്ന പള്ളിക്കൽ പോലീസ് സ്റ്റേഷന്റെ ജീപ്പാണ് പിന്നിൽ ഇടിച്ചത്. മുന്നിലെ വാഹനങ്ങൾ പെട്ടെന്ന് നിർത്തിയപ്പോഴാണ് അപകടമുണ്ടായത്. വാഹനത്തിന്റെ പിന്നിൽ ചെറിയ തകരാറുണ്ട് എന്നതൊഴിച്ചാൽ അപകടത്തിൽ ആർക്കും പരിക്കില്ല. അപ്പോൾ തന്നെ യാത്ര തുടരുകയും ചെയ്തു.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus (0 )