
മുണ്ടക്കൈ;മരിച്ചവരുടെ എണ്ണം 277 കടന്നു,മുഖ്യമന്ത്രി ഇന്ന് വയനാട്ടിൽ
- രാഹുൽ ഗാന്ധിയും പ്രിയങ്കയും ഇന്ന് മുണ്ടക്കൈ സന്ദർശിക്കും
കൽപ്പറ്റ : മുണ്ടക്കൈ ദുരന്തത്തിൽ മരിച്ചവരുടെ എണ്ണം 277 കടന്നു. മുണ്ടക്കൈയിലേക്കുള്ള ബെയിലി പാലത്തിൻ്റെ നിർമാണം അവസാനഘട്ടത്തിലാണ്. ദ്രുതഗതിയിലാണ് നിർമാണപ്രവർത്തനം നടക്കുന്നത് ഉച്ചയോടെ പാലം നിർമ്മാണം പൂർത്തിയാകും എന്നാണ് കരുതുന്നത്. പാലംപണി പൂർത്തിയായാൽ രക്ഷാപ്രവർത്തനം വേഗത്തിലാക്കാൻ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്.
കിട്ടിയ മൃതദേഹങ്ങളിൽ പലതും തിരിച്ചറിയാൻ പറ്റാത്ത നിലയിലാണുള്ളത്. നൂറോളം പേരെ മാത്രമാണ് ഇതുവരെ തിരിച്ചറിയാൻ കഴിഞ്ഞത്. ഗുരുതരമായി പരിക്കേറ്റ നിരവധി പേരാണ് വിവിധ ആശുപത്രികളിൽ ചികിത്സയിലുള്ളത്. 82 ദുരിതാശ്വാസ ക്യാമ്പുകളിൽ 8304 പേരാണ് കഴിയുന്നത്.
മുഖ്യമന്ത്രി പിണറായി വിജയൻ വയനാട്ടിലെത്തി . രാവിലെ കലക്ട്രേറ്റിൽ സർവകക്ഷിയോഗം നടക്കും. ഇതിനൊപ്പം പ്രതിപക്ഷ നേതാവായ രാഹുൽ ഗാന്ധിയും, കോൺഗ്രസ് നേതാവായ പ്രിയങ്കയും ഇന്നെത്തും.
CATEGORIES News