
മുണ്ടക്കൈയിലെ 400 വീടുകളിൽ അവശേഷിക്കുന്നത് 30 എണ്ണം
- 200 ലധികം പേരെ ഇനിയും കണ്ടെത്താനുണ്ടെന്ന് ബന്ധുക്കൾ പറയുന്നു
മേപ്പാടി : ഉരുൾപൊട്ടലിൽ ഒരു നാട് മുഴുവനായി തുടച്ചു മാറ്റപ്പെട്ട മുണ്ടക്കൈയിൽ ഇതുവരെ 168 മരണങ്ങൾ സ്ഥിരീകരിച്ചു. അതോടൊപ്പം ഒരു നാട് എത്രത്തോളം അവശേഷിക്കുന്നു എന്നത് വ്യക്തമാക്കുന്ന കണക്കാണ് ഇപ്പോൾ പഞ്ചായത്ത് അധികൃതർ പറയുന്നത്. പഞ്ചായത്തിന്റെ രജിസ്റ്റർ പ്രകാരം 400 ലധികം വീടുകളാണ് ഇവിടെയുണ്ടായിരുന്നത് ഇപ്പോൾ വെറും 30 വീടുകളായി ചുരുങ്ങിയ അവസ്ഥയാണ്. ഇത് ദുരന്തത്തിൻ്റെ തീവ്രത വെളിപ്പെടുത്തുന്നു.
ചൂരൽമല, മുണ്ടക്കൈ ഭാഗത്ത് സൈന്യത്തിന്റെയും സന്നദ്ധപ്രവർത്തകരുടെയും നേതൃത്വത്തിൽ രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ് ഇപ്പോൾ .200 ലധികം പേരെ ഇനിയും കണ്ടെത്താനുണ്ടെന്ന് ബന്ധുക്കൾ പറയുന്നു. എന്നാൽ 98 പേരെയാണ് കാണാതായതെന്നാണ് സർക്കാരിന്റെ ഔദ്യോഗിക കണക്ക്. 4 സംഘങ്ങളായി 150 സൈനികരാണ് ഇപ്പോൾ ചൂരൽമലയിൽ രക്ഷാ പ്രവർത്തനത്തിലേർപ്പെടുന്നത്.
CATEGORIES News