
മുണ്ടക്കൈ – ചൂരൽമല ഉരുൾപൊട്ടൽ ദുരിതബാധിതരുടെ ബാങ്ക് വായ്പ എഴുതിത്തള്ളാനാകില്ല- കേന്ദ്ര സർക്കാർ
- ബാങ്ക് വായ്‌പ എഴുതിത്തള്ളാൻ നിയമത്തിൽ വ്യവസ്ഥയില്ലെന്ന് കേന്ദ്ര സർക്കാർ അറിയിച്ചു
കൊച്ചി : മുണ്ടക്കൈ – ചൂരൽമല ഉരുൾപൊട്ടൽ ദുരിതബാധിതരുടെ ബാങ്ക് വായ്‌പ എഴുതിത്തള്ളാനാകില്ലെന്ന് കേന്ദ്ര സർക്കാർ. ബാങ്ക് വായ്‌പ എഴുതിത്തള്ളാൻ നിയമത്തിൽ വ്യവസ്ഥയില്ലെന്ന് കേന്ദ്ര സർക്കാർ അറിയിച്ചു.

വായ്‌പ എഴുതിത്തള്ളൽ കേന്ദ്രത്തിന്റെ അധികാര പരിധിക്ക് പുറത്തുള്ള കാര്യമെന്ന് കേന്ദ്ര സർക്കാർ പറഞ്ഞു. ഹൈക്കോടതിയിലാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം സത്യവാങ്മൂലം സമർപ്പിച്ചത്.
CATEGORIES News
