മുണ്ടക്കൈ ദുരന്തബാധിതർക്കായുള്ള സർക്കാർ ടൗൺഷിപ്പിന്റെ നിർമാണം അതിവേഗം പുരോഗമിക്കുന്നു

മുണ്ടക്കൈ ദുരന്തബാധിതർക്കായുള്ള സർക്കാർ ടൗൺഷിപ്പിന്റെ നിർമാണം അതിവേഗം പുരോഗമിക്കുന്നു

  • ദുരന്തബാധിതർക്കായി കൽപ്പറ്റയിലെ എൽസ്റ്റൺ എസ്റ്റേറ്റിൽ 400ലധികം വീടുകളാണ് നിർമിക്കുന്നത്

വയനാട്: മുണ്ടക്കൈ ദുരന്തബാധിതർക്കായുള്ള സർക്കാർ ടൗൺഷിപ്പിന്റെ നിർമാണം അതിവേഗം പുരോഗമിക്കുന്നു. 260 വീടുകളുടെ വാർപ് ഇതിനോടകം പൂർത്തിയായി കഴിഞ്ഞു. ഫെബ്രുവരിയിൽ ആദ്യഘട്ട വീടുകളുടെ കൈമാറ്റം ഉണ്ടാകും. ദുരന്തബാധിതർക്കായി കൽപ്പറ്റയിലെ എൽസ്റ്റൺ എസ്റ്റേറ്റിൽ 400ലധികം വീടുകളാണ് നിർമിക്കുന്നത്. വാർപ്പ് പൂർത്തിയായത് ഉൾപ്പെടെ 332 വീടിന് അടിത്തറ ഒരുക്കിയിട്ടുണ്ട്.

ഫെബ്രുവരി അവസാനത്തോടെ മുഴുവൻ ഗുണഭോക്ത കുടുംബങ്ങൾക്കും കൈമാറാൻ കഴിയുന്ന തരത്തിലാണ് ടൗൺഷിപ്പിൽ നിർമാണം പുരോഗമിക്കുന്നത്. അത്യാധുനിക സംവിധാനങ്ങളോടെയുള്ള വീടുകൾ, കളിസ്ഥലങ്ങൾ, പ്രാഥമിക ആരോഗ്യ കേന്ദ്രം, അംഗൻവാടി ഉൾപ്പെടെ ടൗൺഷിപ്പിൽ ഉണ്ടാകും.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )