
മുണ്ടക്കൈ ദുരന്തഭൂമിയിലെ വിലക്ക് പിൻവലിച്ചു; അത് സർക്കാർ നയമല്ല -മുഖ്യമന്ത്രി
- നിർദേശം നൽകിയ ഉദ്യോഗസ്ഥർ ഉടനെ ഉത്തരവ് പിൻവലിച്ചിട്ടുണ്ടെന്ന് മുഖ്യമന്ത്രി
മേപ്പാടി:മേപ്പാടി പഞ്ചായത്ത് ദുരന്ത മേഖലയായി പ്രഖ്യാപിച്ചിരിക്കുന്ന സാഹചര്യത്തിൽ അവിടം സന്ദർശിക്കരുതെന്നും അഭിപ്രായം പറയരുതെന്നും വിവിധ ശാസ്ത്ര സാങ്കേതിക സ്ഥാപനങ്ങളിലെ വിദഗ്ധരോടും ശാസ്ത്രജ്ഞരോടും സംസ്ഥാന ഡിസാസ്റ്റർ മാനേജ്മെൻറ് അതോറിറ്റി നിർദേശം നൽകിയിരുന്നു.

അതേ സമയം വാർത്ത തെറ്റിദ്ധാരണ സൃഷ്ടിക്കുന്നതാണെന്നും അത്തരം ഒരു നയം സംസ്ഥാന സർക്കാരിന് ഇല്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. ഇത്തരത്തിൽ തെറ്റിദ്ധരിപ്പിക്കുന്ന നിർദേശം നൽകിയ ഉദ്യോഗസ്ഥർ ഉത്തരവ് പിൻവലിച്ചു. സംസ്ഥാന ഡിസാസ്റ്റർ മാനേജ്മെൻറ് അതോറിറ്റി നിർദേശം നൽകിയതിന് പിന്നാലെയാണ് മുഖ്യമന്ത്രിയുടെ വിശദീകരണം. ഇത്തരത്തിലുള്ള നിർദേശം നൽകിയ ഉദ്യോഗസ്ഥർ ഉടനെ പിൻവലിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ചീഫ് സെക്രട്ടറിയോട് ഉത്തരവിട്ടു. ഉദ്യോഗസ്ഥരുടെ ഈ അസാധാരണ നിർദ്ദേശത്തിനെതിരെ ശക്തമായ പ്രതിഷേധമാണ് ശാസത്ര, സാമൂഹ്യ പ്രവർത്തരിൽനിന്നും ഉയർന്നത്.