മുണ്ടോത്ത്കാർക്ക് മീൻ                   വിൽക്കാൻ ഇനി മമ്മദ് കുട്ടിക്കയില്ല

മുണ്ടോത്ത്കാർക്ക് മീൻ വിൽക്കാൻ ഇനി മമ്മദ് കുട്ടിക്കയില്ല

  • എഴുപത് വർഷത്തോളം മീൻ വിൽപ്പനയിൽ സജീവമായിരുന്നു മമ്മദ്കുട്ടി

ബാലുശേരി :പ്രായം വെറും നമ്പറാണെന്നും, ജോലി അതിനോടുള്ള സ്നേഹം കൂടിയാണെന്നും തെളിയിച്ച ഉള്ളിയേരി മുണ്ടോത്ത് കല്ലിങ്ങൽ മമ്മദ് കുട്ടി ഇനി ഓർമ്മയിൽ. പ്രായാധിക്യ രോഗത്തെ തുടർന്നുള്ള ബുദ്ധിമുട്ടുകളുണ്ടായിരുന്നു. പ്രായത്തെ ഒതുക്കിയ നമ്പർ എന്താണെന്ന് ചോദിക്കുമ്പോൾ ഒരു ചെറു പുഞ്ചിരിയായിരുന്നു മമ്മദ്കുട്ടിക്കയ്ക്ക്.

കൊയിലാണ്ടിക്കടപ്പുറത്ത് നിന്നും എത്തിക്കുന്ന പിടക്കുന്ന മീൻ കിലോമീറ്ററോളം ദൂരം സഞ്ചരിച്ചാണ് കച്ചവടത്തിന് എത്തിച്ചിരുന്നത് മമ്മദ്കുട്ടിക്ക. എഴുപത് വർഷത്തോളം മീൻ വിപണിയിൽ സജീവമായിരുന്നു ഇക്ക. തലമുറകൾക്ക് പരിചിതമായ ആ ചിരിയാണ് അവസാനിച്ചിരിക്കുന്നത്. പ്രായവും ജോലിയും നിറഞ്ഞ മനസോടെ എപ്പോൾ വേണമെങ്കിലും ചെയ്യാമെന്നതായിരുന്നു മമ്മദ്കുട്ടിക്ക തിയറി. പ്രായം വെറും അക്കമാണെന്ന് അധ്വാനത്തിലൂടെ തെളിയിച്ച വ്യക്തിത്വം.

മീൻ വിൽപ്പനയെക്കൂടാതെ മാമ്പഴക്കാലങ്ങളിൽ മാങ്ങ ബിസ്നസും നടത്തിയിരുന്നു മമ്മദ് കുട്ടി. എന്ത് ജോലിയും ആത്മാർത്ഥമായി ചെയ്യുന്നതിലാണ് കാര്യമെന്നതായിരുന്നു ഇക്കയുടെ പോളിസി.

CATEGORIES
TAGS
Share This

COMMENTS Wordpress (0) Disqus (0 )