
മുതിർന്ന അധ്യാപകരെ ആദരിച്ച് മൂടാടി സൗത്ത് എൽപി സ്കൂൾ
- വാർഡ് മെമ്പർ സുമിത പൊന്നാട അണിയിച്ച് ആദരിച്ചു
മൂടാടി: അധ്യാപക ദിനത്തിൽ മൂടാടി സൗത്ത് എൽപി സ്കൂൾ മുതിർന്ന അധ്യാപകരെ ആദരിച്ചു. നരേന്ദ്രൻ മാസ്റ്റർ, കെ.കെ. രഘുനാഥൻ മാസ്റ്റർ, സി.കെ. വാസു മാസ്റ്റർ, ജ്വാല ടീച്ചർ എന്നിവരെ വാർഡ് മെമ്പർ സുമിത പൊന്നാട അണിയിച്ച് ആദരിച്ചു. പിടിഎ പ്രസിഡന്റ് ടി പ്രവീൺ അധ്യക്ഷത വഹിച്ചു. ഹെഡ്മാസ്റ്റർ മനോജ് പി.സി സ്വാഗതവും അമൃത നന്ദിയും പറഞ്ഞു.
CATEGORIES News