മുതിർന്ന സ്ത്രീകൾക്കും കുട്ടികൾക്കുമായി അടുത്തവർഷം സന്നിധാനത്തും വിശ്രമകേന്ദ്രമൊരുക്കും -ദേവസ്വം ബോർഡ് പ്രസിഡന്റ്

മുതിർന്ന സ്ത്രീകൾക്കും കുട്ടികൾക്കുമായി അടുത്തവർഷം സന്നിധാനത്തും വിശ്രമകേന്ദ്രമൊരുക്കും -ദേവസ്വം ബോർഡ് പ്രസിഡന്റ്

  • കുട്ടികൾക്ക് ക്യൂവില്ലാതെ അയ്യപ്പദർശനം നടത്താൻ കുട്ടി ഗേറ്റ് സംവിധാനം ഏർപ്പെടുത്തിയിട്ടുണ്ട്

പത്തനംതിട്ട:ശബരിമലയിൽ അടുത്തവർഷം മുതിർന്ന സ്ത്രീകൾക്കും കുട്ടികൾക്കുമായി സന്നിധാനത്തും വിശ്രമകേന്ദ്രമൊരുക്കുമെന്ന് ദേവസ്വം ബോർഡ് പ്രസിഡന്റ് പി.എസ് പ്രശാന്ത്.

അടുത്തിടെ പമ്പയിൽ ആരംഭിച്ച ഫെസിലിറ്റേഷൻ സെന്ററിൻ്റെ മാതൃകയിലാണ് പുതിയ കേന്ദ്രം ഒരുക്കുന്നതെന്നും ശബരിമലയിൽ കുട്ടികൾക്കായി മാത്രം ഒരുക്കിയിട്ടുള്ള ക്യൂ സംവിധാനം അടുത്തവർഷം വിപുലപ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു. കുട്ടികൾക്ക് ക്യൂവില്ലാതെ അയ്യപ്പദർശനം നടത്താൻ കുട്ടി ഗേറ്റ് സംവിധാനം ഏർപ്പെടുത്തിയിട്ടുണ്ട്. അടുത്ത വർഷം ഈ സംവിധാനം വിപുലപ്പെടുത്തും. കുട്ടികൾക്കൊപ്പമെത്തുന്ന മുതിർന്നവർ നിർദ്ദേശാനുസരണം ഈ സംവിധാനത്തെ ഉപയോഗപ്പെടുത്തണമെന്നും ദേവസ്വം ബോർഡ് പ്രസിഡൻ്റ് അറിയിച്ചു

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus (0 )