
മുനിസിപ്പൽ കോർപറേഷൻ എംപ്ലോയീസ് യൂണിയന്റെ പഠന ക്ലാസ്സ്
- ജില്ലയിലെ കോർപറേഷൻ, മുനിസിപ്പാലിറ്റികൾ എന്നിവടങ്ങളിലെ 120 പ്രധിനിധികൾ പങ്കെടുത്തു
കോഴിക്കോട്: മുനിസിപ്പൽ കോർപറേഷൻ എംപ്ലോയീസ് യൂണിയന്റെ ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ അകലാപ്പുഴയിൽ വച്ച് പഠനക്ലാസ് നടന്നു . ജില്ലയിലെ കോർപറേഷൻ, മുനിസിപ്പാലിറ്റികൾ എന്നിവടങ്ങളിലെ 120 പ്രധിനിധികൾ പങ്കെടുത്തു. യൂണിയന്റെ ജില്ല ജോയിന്റ് സെക്രട്ടറി ടി.സി പ്രദീപൻ (വടകര) അധ്യക്ഷത വഹിച്ച ചടങ്ങിൽ സിഐടിയു സംസ്ഥാന സെക്രട്ടറി കെ. എൻ ഗോപിനാഥ് ഉദ്ഘാടനം ചെയ്തു. കെ എം സി ഇ യു ജില്ലാ പ്രസിഡണ്ടും മുൻ എംഎൽഎ കൂടിയായ കെ. ദാസൻ വിഷയവതരണം നടത്തി.യൂണിയൻ ജില്ലാ സെക്രട്ടറി ഫൈസൽ സംഘടന കാര്യങ്ങൾ അവതരിപ്പിച്ചു. ജില്ലാ ജോയിന്റ് സെക്രട്ടറി സുരേന്ദ്രൻ കുന്നോത്ത് സ്വാഗതവും ജില്ലാ ട്രെഷറർ മൈമൂന നന്ദിയും പറഞ്ഞു.
CATEGORIES News