മുൻഗണനാ റേഷൻകാർഡ് മസ്റ്ററിങ്; ഒക്ടോബർ 25 വരെ നീട്ടി

മുൻഗണനാ റേഷൻകാർഡ് മസ്റ്ററിങ്; ഒക്ടോബർ 25 വരെ നീട്ടി

  • 79.79ശതമാനം മുൻഗണനാ ഗുണഭോക്താക്കളുടെ അപ്ഡേഷൻ
    മാത്രമാണ് പൂർത്തിയായത്

തിരുവനന്തപുരം: സംസ്ഥാനത്തെ മുൻഗണനാ പട്ടികയിൽ ഉൾപ്പെട്ട റേഷൻകാർഡ് അംഗങ്ങളുടെ മസ്റ്ററിങ് ഒക്ടോബർ 25 വരെ നീട്ടിയതായി മന്ത്രി ജി.ആർ. അനിൽ നിയമസഭയെ അറിയിച്ചു.മുൻഗണനാകാർഡുകളായ മഞ്ഞ, പിങ്ക് കാർഡംഗങ്ങൾക്ക് മസ്റ്ററിങ് നടത്താനായി സർക്കാർ നിശ്ചയിച്ചിട്ടുള്ള സമയപരിധി അവസാനിച്ച സാഹചര്യത്തിൽ ധാരാളം ആളുകൾ മസ്റ്ററിങ് പൂർത്തിയാക്കാനുള്ളതിനാൽ സമയപരിധി നീട്ടി നൽകണമെന്ന് ആവശ്യപ്പെട്ട് ഇ.കെ.വിജയൻ എംഎൽഎ നൽകിയ ശ്രദ്ധക്ഷണിക്കൽ നോട്ടീസിന് മറുപടി പറയുകയായിരുന്നു മന്ത്രി.

ഇ-ശ്രം പോർട്ടൽ പ്രകാരമുള്ളവർക്ക് റേഷൻകാർഡ് അനുവദിച്ച് ആനുകൂല്യങ്ങൾ ഉറപ്പാക്കുന്നതുമായി ബന്ധപ്പെട്ട്, സുപ്രീം കോടതിയുടെ വിധിന്യായത്തിൻ്റെ അടിസ്ഥാനത്തിൽ കേന്ദ്ര നിർദേശ പ്രകാരമാണ് സംസ്ഥാനത്തെ മുൻഗണനാ വിഭാഗത്തിൽപ്പെട്ട എഎവൈ (മഞ്ഞ), പിഎച്ച്എച്ച് (പിങ്ക്) ഗുണഭോക്താക്കളുടെ ഇ-കെവൈസി മസ്റ്ററിങ് ആരംഭിച്ചത്.

എൻഎഫ്എസ്എ ഗുണഭോക്താക്കളുടെ ഇ-കെവൈസി അപ്ഡേഷൻ നടപടികളുടെ പ്രാരംഭ ഘട്ടത്തിൽ നേരിട്ട തടസങ്ങൾ പരിഹരിക്കുന്നതിനായി എൻഐസി യുടെ എയുഎ സെർവറിന്റെ സേവനം പ്രയോജനപ്പെടുത്തി, റേഷൻകടകളിൽ സ്ഥാപിച്ചിട്ടുളള ഇ- പോസ് മെഷിൻ വഴി 2024 സെപ്റ്റംബർ മാസം 18ന് ആരംഭിച്ച് ഒക്ടോബർ എട്ടിന് അവസാനിക്കുന്ന വിധത്തിലാണ് ഷെഡ്യൂൾ തയാറാക്കിയിരുന്നത്.എന്നാൽ ഒക്ടോബർ എട്ട് വരെ 79.79ശതമാനം മുൻഗണനാ
ഗുണഭോക്താക്കളുടെ അപ്ഡേഷൻ മാത്രമാണ് പൂർത്തിയായത്.

മുൻഗണാകാർഡിലെ 20ശതമാനത്തോളം അംഗങ്ങൾക്ക്
വിവിധ കാരണങ്ങളാൽ മസ്റ്ററിങിൽ പങ്കെടുക്കാൻ കഴിഞ്ഞിട്ടില്ല. മുൻഗണനാകാർഡിൽ ഉൾപ്പെട്ടിട്ടുള്ള മുഴുവൻ പേർക്കും മസ്റ്ററിങിൽ പങ്കെടുക്കുവാനുള്ള അവസരം ഒരുക്കുവാനാണ് സർക്കാർ ഉദ്ദേശിക്കുന്നത്. എന്നാൽ ഈ പ്രക്രിയ സമയബന്ധിതമായി പൂർത്തിയാക്കണം. 19,84,134 എഎവൈ(മഞ്ഞ) കാർഡ് അംഗങ്ങളിൽ 16,09,794 പേരും (81.13 ശതമാനം) 1,33,92,566 പിഎച്ച്എച്ച് (പിങ്ക്) കാർഡ് അംഗങ്ങളിൽ 1,06,59,651 (79.59) മസ്റ്ററിങ് പൂർത്തിയാക്കി.മസ്റ്ററിങ് പൂർത്തിയാക്കുന്നതിനുള്ള ക്രമീകരണങ്ങൾ സർക്കാർ ഏർപ്പെടുത്തിയിട്ടുണ്ട്. മസ്റ്ററിംഗിനായി റേഷൻകടകളിലെത്താൻ കഴിയാത്ത കിടപ്പ് രോഗികൾ, ഇ-പോസിൽ വിരലടയാളം പതിയാത്തവർ, പത്ത് വയസിൽ താഴെയുള്ള കുട്ടികൾ എന്നിവരെ മസ്റ്ററിൻ്റെ ആദ്യഘട്ടത്തിൽ നിന്ന് ഒഴിവാക്കിയിരുന്നു. രണ്ടാം ഘട്ടത്തിൽ, റേഷൻ വ്യാപാരികളുടെ സഹായത്തോടെ വീടുകളിൽ നേരിട്ടെത്തി ഐറിസ് സ്‌കാനർ ഉപയോഗിച്ച് അപ്ഡേഷൻ നടത്തുന്നതിനാവശ്യമായ നിർദ്ദേശം പൊതുവിതരണ ഉപഭോക്തൃകാര്യ കമീഷണർക്ക് നൽകിയിട്ടുണ്ട് .

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )