മൂടാടിയിൽ ലൈഫ് പദ്ധതിയിൽ നിർമ്മിച്ച വീടിന്റെ ഗൃഹപ്രവേശനം നടന്നു

മൂടാടിയിൽ ലൈഫ് പദ്ധതിയിൽ നിർമ്മിച്ച വീടിന്റെ ഗൃഹപ്രവേശനം നടന്നു

  • ഗൃഹ പ്രവേശത്തോടനുബന്ധിച്ചുള്ള പരിപാടികൾക്ക് നാടക ഗ്രാമം കോഴിക്കോട് നേതൃത്വം നൽകി

മൂടാടി: മൂടാടി ഗ്രാമപഞ്ചായത്തിൽ ലൈഫ് പദ്ധതിയിൽ നിർമ്മിച്ച വീടിന്റെ ഗൃഹ പ്രവേശന ചടങ്ങുകൾ വേറിട്ടതായി. ഗൃഹ പ്രവേശത്തോടനുബന്ധിച്ചുള്ള പരിപാടികൾക്ക് നാടക ഗ്രാമം കോഴിക്കോട് നേതൃത്വം നൽകി. ചെറുപുനത്തിൽ ദാക്ഷായണി അമ്മയ്ക്കാണ് ലൈഫ് പദ്ധതിയിൽ വീട് ലഭിച്ചത്.

പാട്ടും കവിതയും ചിത്രരചനയും കഥ പറച്ചിലുമൊക്കെ ഉൾപ്പെടുന്നതായിരുന്നു ആഘോഷം. ശശി പൂക്കാട്, കുഞ്ഞൻ ചേളന്നൂർ, നാരായണൻ മൂടാടിയും ചേർന്നൊരുക്കിയ ജുഗൽബന്ധി നവ്യാനുഭവമായി. കേരളത്തിൽ ആദ്യമായി ഇന്റർനാഷണൽ തിയറ്റർ ഫെസ്റ്റിവലിൽ തിയറ്റർ സ്കെച്ചസ്വരുക്കുന്ന സജീവ് കീഴരിയൂരിനെ ആദരിച്ചു. ശ്രീഷൈജു കന്നൂര്, സജു കുറിഞ്ഞോളി, രാജേഷ് കാക്കൂർ, വി.പി ഭാസ്ക‌രൻ,കണിയാങ്കണ്ടി രാധാകൃഷ്ണൻ, നെല്ലിമഠം പ്രകാശൻ, മമ്മൂട്ടിൽ അശോകൻ, നാരായണൻ സി. പി തുടങ്ങിയവർ കലാകാരൻമാരെ ആദരിച്ചു. നാടകഗ്രാമം ഡയറക്ടറും, സിനിമാ നാടകപ്രവർത്തകനുമായ ടി. സുരേഷ് ബാബു എന്നിവർ നേതൃത്വം നൽകി.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )