മൂടൽമഞ്ഞിലും വിഷപ്പുകയിലും മൂടി ഡൽഹി ; ഗതാഗതം താറുമാറായി

മൂടൽമഞ്ഞിലും വിഷപ്പുകയിലും മൂടി ഡൽഹി ; ഗതാഗതം താറുമാറായി

  • കനത്ത മൂടൽമഞ്ഞ് 61ഓളം വിമാനസർവീസുകളെ ബാധിച്ചിട്ടുണ്ട്.

ന്യൂഡൽഹി: കനത്ത മൂടൽ മഞ്ഞും, വിഷപ്പുകയും മൂലം താറുമാറായി ഡൽഹിയിലെ വിമാന, റോഡ് ,ട്രെയിൻ ഗതാഗതം. രാവിലെ 7-30വരെ ഇന്ത്യാ ഗേറ്റ്, കരോൾബാഗ്, മയൂർവിഹാർ, നോയിഡ എന്നിവിടങ്ങളിൽ കടുത്ത മൂടൽമഞ്ഞ് കാരണം കാഴ്‌ചപരിധി പൂജ്യത്തിൽ എത്തിയിരുന്നു.

ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിലെ വ്യോമ ഗതാഗതത്തെ ഇത് സാരമായി ബാധിച്ചു. പ്രത്യേക സുരക്ഷാ ക്രമീകരണങ്ങളും വിമാനത്താവളങ്ങളിൽ ഏർപ്പാടാക്കിയിട്ടുണ്ട്. കനത്ത മൂടൽമഞ്ഞ് 61ഓളം വിമാനസർവീസുകളെ ബാധിച്ചിട്ടുണ്ട്. 122 ട്രെയിനുകൾ വൈകിയാണ് ഓടുന്നത്. മൂടൽമഞ്ഞിനെ തുടർന്ന് ഉത്തർപ്രദേശ്, പഞ്ചാബ്, ബിഹാർ, ഹരിയാന എന്നീ സംസ്ഥാനങ്ങളിലും ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചു.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )