
മൂടൽ മഞ്ഞിൽ വലഞ്ഞ് ഉത്തരേന്ത്യൻ സംസ്ഥാനങ്ങൾ
- ദൃശ്യ പരിധി കുറഞ്ഞതിനാൽ ഇന്നും ട്രെയിൻ, വിമാന സർവ്വീസുകൾ തടസപ്പെട്ടു
ന്യൂഡൽഹി : മൂടൽ മഞ്ഞിൽ വലഞ്ഞ് ഉത്തരേന്ത്യൻ സംസ്ഥാനങ്ങൾ. ഡൽഹിയിൽ വായുഗുണ നിലവാരം ഗുരുതരമായി ഉയർന്നു. ദൃശ്യ പരിധി കുറഞ്ഞതിനാൽ ഇന്നും ട്രെയിൻ, വിമാന സർവ്വീസുകൾ തടസപ്പെട്ടു. കർശനമായ മലിനീകരണ നിയന്ത്രണങ്ങളേർപ്പെടുത്തിയിട്ടും അതീവ രൂക്ഷമായി തുടരുകയാണ് തലസ്ഥാനത്തെ വായുഗുണ നിവാരം.

വായു ഗുണ നിലവാര സൂചിക 391 ആയി രേഖപ്പെടുത്തി. വരുന്ന ദിവസങ്ങളിൽ ഡൽഹിയിൽ ശൈത്യതരംഗത്തിന് സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിൻ്റെ മുന്നറിയിപ്പ്. കർണാടക, തെലങ്കാന,ബീഹാർ, ഉത്തരാഖണ്ഡ്, കിഴക്കൻ ഉത്തർപ്രദേശ് എന്നിവിടങ്ങളിലും ജാഗ്രതാ നിർദേശം പുറപ്പെടവിച്ചിട്ടുണ്ട്. കനത്ത മൂടൽ മഞ്ഞിനെ തുടർന്ന് പലയിടത്തും ട്രെയിനുകൾ വൈകി. ഇന്നലെ രേഖപ്പെടുത്തിയ താപനില 6.1 ഡിഗ്രി സെൽഷ്യസാണ്. വിമാനങ്ങൾ വൈകുമെന്ന് യാത്രക്കാർക്ക് ഇൻഡിഗോ നേരത്തെ മുന്നറിയിപ്പ് നൽകിയിരുന്നു.
CATEGORIES News
TAGS newdelhi
