മൂന്ന് വയസുകാരിയെ ബലാത്സംഗം ചെയ്‌ത്‌ കൊന്നു; 22കാരനായ ബന്ധു പിടിയിൽ

മൂന്ന് വയസുകാരിയെ ബലാത്സംഗം ചെയ്‌ത്‌ കൊന്നു; 22കാരനായ ബന്ധു പിടിയിൽ

  • സുശാന്തിനെ പൊലീസ് കസ്റ്റഡിയിലെടുത്തു

അമരാവതി: ആന്ധ്രപ്രദേശിലെ തിരുപ്പതി ജില്ലയിൽ മൂന്ന് വയസുകാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ ബന്ധു പിടിയിൽ. 22കാരനായ ബന്ധു സുശാന്താണ് പിടിയിലായത്. വടമലപ്പേട്ട എഎം പുരത്ത് യാനടി ജനവാസമേഖലയിൽ വെള്ളി വൈകിട്ടാണ് സംഭവം.

ചോക്ലേറ്റ് നൽകി സുശാന്ത് കുട്ടിയെ വീടിന് പുറത്തേക്ക് കൂട്ടിക്കൊണ്ട് പോവുകയായിരുന്നു. കുട്ടിയെ ബലാത്സംഗം ചെയ്ത് കൊലപ്പടുത്തിയ പ്രതി മൃതദേഹം വീടിന് സമീപത്തുള്ള കുറ്റിക്കാട്ടിൽ ഉപേക്ഷിച്ചു.

കുട്ടിയെ കാണാതായതോടെ രക്ഷിതാക്കൾ സുശാന്തിനെ ചോദ്യം ചെയ്തു. തുടർന്ന് പ്രതി കുറ്റം സമ്മതിക്കുകയായിരുന്നു. പൊലീസ് സ്ഥലത്തെത്തി മൃതദേഹം പൊസ്റ്റ് മോർട്ടത്തിനായി പുത്തൂർ സർക്കാർ ജനറൽ ആശുപത്രിയിലേക്ക് മാറ്റി. സുശാന്തിനെ പൊലീസ് കസ്റ്റഡിയിലെടുത്തു

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )