
മെക് 7 ; അന്വേഷണം ആരംഭിച്ച് കേന്ദ്ര രഹസ്യാന്വേഷണവിഭാഗം
- മെക് 7 വ്യായാമ കൂട്ടായ്മക്കെതിരെ സിപിഐഎമ്മും സമസ്‌ത എപി വിഭാഗവും രംഗത്ത്
കോഴിക്കോട് : മെക് 7 ഹെൽത്ത് ക്ലബിൻ്റെ പ്രവർത്തനം സംബന്ധിച്ച് അന്വേഷണം ആരംഭിച്ച് കേന്ദ്ര രഹസ്യാന്വേഷണ വിഭാഗം. പോപ്പുലർ ഫ്രണ്ട് പ്രവർത്തകർ സംവിധാനം ഹൈജാക്ക് ചെയ്തെന്ന ആരോപണത്തിന്റെ നിജസ്ഥിതി പരിശോധിക്കുന്നതിനാണ് എൻഐഎ പ്രാഥമിക അന്വേഷണം ആരംഭിച്ചിരിക്കുന്നത്. സംസ്ഥാന സ്പെഷ്യൽ ബ്രാഞ്ചിന്റെ രഹസ്യാന്വേഷണം പുരോഗമിക്കുന്നതിനിടെയാണ് ഇപ്പോൾ കേന്ദ്ര ഏജൻസിയുടെയും അന്വേഷണം ആരംഭിച്ചിരിക്കുന്നത്.

അതേ സമയം മെക് 7 വ്യായാമ കൂട്ടായ്മക്കെതിരെ സിപിഐഎമ്മും സമസ്‌ത എപി വിഭാഗവും രംഗത്തെത്തി. പിന്നിൽ ജമാഅത്തെ ഇസ്ലാമിയും പോപ്പുലർഫ്രണ്ടുമെന്നുമാണ് രണ്ട് വിഭാഗവും ആരോപിക്കുന്നത്.
