മെഡിക്കൽ കോളജിലെ മരുന്ന് ക്ഷാമം; രോഗികൾ വർധിച്ചത് മൂലം- ആരോഗ്യമന്ത്രി

മെഡിക്കൽ കോളജിലെ മരുന്ന് ക്ഷാമം; രോഗികൾ വർധിച്ചത് മൂലം- ആരോഗ്യമന്ത്രി

  • അധിക വിഹിതത്തിനായി ധനവകുപ്പിനെ സമീപിച്ചിട്ടുണ്ടെന്നും മന്ത്രി

കോഴിക്കോട്:മെഡിക്കൽ കോളജിലെ മരുന്ന് ക്ഷാമം രോഗികൾ വർധിച്ചത് കാരണമാണ് കോളജിലെ മരുന്നു വില കുടിശ്ശികയായതെന്ന വിശദീകരണവുമായി ആരോഗ്യ മന്ത്രി വീണ ജോർജ്. അധിക വിഹിതത്തിനായി ധനവകുപ്പിനെ സമീപിച്ചിട്ടുണ്ടെന്നും ആരോഗ്യമന്ത്രി കൂട്ടിച്ചേർത്തു.

കോഴിക്കോട് മെഡിക്കൽ കോളജിലെ മരുന്ന് ക്ഷാമം പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് എം.കെ രാഘവൻ എംപി ഉപവാസ സമരം ആരംഭിചിരുന്നു.മൂന്ന് ജില്ലകളിലെ രോഗികളുടെ ആശ്രയ കേന്ദ്രമായ മെഡിക്കൽ കോളേജിലെ പ്രതിസന്ധി അവസാനിപ്പിക്കാൻ സർക്കാർ ഇടപെടുന്നില്ല എന്നാരോപിച്ചായിരുന്നു സമരം.അതേ സമയം കോഴിക്കോട് മെഡിക്കൽ കോളജിൽ രോഗികൾ കൂടുതലാണെന്ന് പറഞ്ഞ് ആരോഗ്യമന്ത്രി ഒളിച്ചോടാൻ ശ്രമിക്കുകയാണെന്ന് എംകെ രാഘവൻ എംപി കുറ്റപ്പെടുത്തി.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus (0 )