മെഡിക്കൽ കോളേജിലെ മരുന്ന് ക്ഷാമത്തിന് പരിഹാരമാവുന്നു

മെഡിക്കൽ കോളേജിലെ മരുന്ന് ക്ഷാമത്തിന് പരിഹാരമാവുന്നു

  • മരുന്നു വിതരണം പുനരാരംഭിക്കാൻ തീരുമാനമായി

കോഴിക്കോട് : മെഡിക്കൽ കോളേജ് ആശുപത്രിയിലെ മരുന്നു വിതരണ പ്രതിസന്ധിക്ക് പരിഹാരമാവുന്നു. ആശുപത്രിയിൽ മരുന്ന് വിതരണം ഉടൻ പുനഃരാരംഭിക്കും. ആരോഗ്യ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയുമായി കോഴിക്കോട് മെഡിക്കൽ കോളേജ് സൂപ്രണ്ട് ശ്രീജയന്റെ നേതൃത്വത്തിൽ നടത്തിയ ചർച്ചയിലാണ് തീരുമാനമുണ്ടായത്.

2023 ഡിസംബർ 31 വരെയുള്ള പെയ്മെന്റിന്റെ ഒരു ഭാഗം മാർച്ച് മാസം 22- ന് നൽകുവാനും ബാക്കി തുക മാർച്ച് 31-ന് നൽകുവാനും തീരുമാനിച്ചതിന്റെ അടിസ്ഥാനത്തിലാണ് മരുന്നു വിതരണം പുനരാരംഭിക്കാൻ തീരുമാനമായത്.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )