
മെഡിക്കൽ കോളേജിലെ യുവതിയുടെ മരണം; മനുഷ്യാവകാശ കമ്മീഷൻ അന്വേഷണത്തിന് ഉത്തരവിട്ടു
- പേരാമ്പ്ര കൂത്താളി സ്വദേശിനിയായ രജനിയാണ് മരിച്ചത്
കോഴിക്കോട്: കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സ വൈകിയതിനെത്തുടർന്ന് യുവതി മരണപ്പെട്ടെന്ന പരാതിയിൽ മനുഷ്യാവകാശ കമ്മീഷൻ അന്വേഷണത്തിന് ഉത്തരവിട്ടു. പേരാമ്പ്ര കൂത്താളി സ്വദേശിനിയായ രജനിയാണ് മരിച്ചത്.

കേസെടുത്തത് മനുഷ്യാവകാശ കമ്മീഷൻ ജുഡീഷ്യൽ അംഗം കെ ബൈജുനാഥാണ്. ഇതിൻ്റെ ഭാഗമായി മെഡിക്കൽ കോളേജ് ആശുപത്രി സൂപ്രണ്ടിൽ നിന്നും അന്വേഷണ റിപ്പോർട്ട് തേടിയിട്ടുണ്ട്. റിപ്പോർട്ട് 15 ദിവസത്തിനുള്ളിൽ സമർപ്പിക്കണമെന്നാണ് ഉത്തരവിൽ പറയുന്നത്.
CATEGORIES News