
മെഡിക്കൽ കോളേജിൽ ചികിൽസാപ്പിഴവ്; ആരോപണവുമായി യുവതി
- പരാതി കൊടുത്ത് മാസങ്ങൾ പിന്നിട്ടിട്ടും, കേസ് പോലും എടുക്കാൻ പൊലീസ് തയ്യാറായില്ല
കോഴിക്കോട്: മെഡിക്കൽ കോളേജിനെതിരെ ചികിൽസാപ്പിഴവ് ആരോപണവുമായി യുവതി. പ്രസവ ചികിത്സയ്ക്കിടെ മരുന്ന് കുത്തി വച്ചതിന്റെ പാർശ്വഫലമായി ഗുരുതര ആരോഗ്യ പ്രശ്‌നങ്ങളാണ് പുളക്കടവ് സ്വദേശിനിയായ യുവതി അനുഭവിക്കുന്നത്. മെഡിക്കൽ കോളേജിലെ നാല് ഡോക്ടർമാർക്കെതിരെയാണ് ആരോപണം
പ്രസവ ചികിൽസയുടെ ഭാഗമായി ഡോക്ടർമാർ മരുന്നു കുത്തി വച്ചതോടെ വായ് പൊട്ടി വ്രണങ്ങളുണ്ടായി, ശരീരമാകെ അസ്വസ്‌ഥതയും. കുത്തിവയ്പ്പ് കഴിഞ്ഞയുടൻ അസ്വസ്‌ഥതകൾ തുടങ്ങി. ഇക്കാര്യം ഡോക്ടർമാരെ അറിയിച്ചെങ്കിലും അവർ കാര്യമായെടുത്തില്ല. പരാതി കൊടുത്ത് മാസങ്ങൾ പിന്നിട്ടിടും, കേസ് പോലും എടുക്കാൻ പൊലീസ് തയ്യാറായില്ല. എംകെ രാഘവൻ എംപി ഇടപെട്ടതോടെയാണ് പൊലീസ് എഫ്ഐആർ രജിസ്‌റ്റർ ചെയ്തത്.
CATEGORIES News