
മെഡിക്കൽ കോളേജിൽ വീണ്ടും ശസ്ത്രക്രിയ പിഴവ്; പരാതിയുമായി കോതിപ്പാലം സ്വദേശി
- കുടുംബം മെഡിക്കൽ കോളേജ് പൊലീസിൽ പരാതി നൽകി
കോഴിക്കോട്: മെഡിക്കൽ കോളജിൽ വീണ്ടും ശസ്ത്രക്രിയ മാറി ചെയ്തതായി പരാതി. കോതിപ്പാലം സ്വദേശി അജിത്താണ് ശസ്ത്രക്രിയ മാറി ചെയ്തതിന് പരാതി നൽകിയത്.
ബൈക്ക് അപകടത്തെ തുടർന്ന് അജിത്തിന്റെ കൈയ്ക്ക്പൊട്ടലുണ്ടായിരുന്നു. എല്ല് പൊട്ടിയതിനെ തുടർന്ന് ഇട്ട കമ്പിയാണ് മാറിപ്പോയത്. പിഴവ് മനസ്സിലാക്കി വീണ്ടും ശസ്ത്രക്രിയ നടത്താൻ ആവശ്യപ്പെട്ടതായും അജിത്തിന്റെ കുടുംബം വ്യക്തമാക്കി. സംഭവത്തിൽ കുടുംബം മെഡിക്കൽ കോളേജ് പൊലീസിൽ പരാതി നൽകിയിയിരിക്കുകയാണ്.
