മെഡിസെപ്പ് കാലാവധി മൂന്ന് മാസം കൂട്ടി നീട്ടി

മെഡിസെപ്പ് കാലാവധി മൂന്ന് മാസം കൂട്ടി നീട്ടി

  • മൂന്ന് വർഷത്തെ ഇൻഷുറൻസ് കാലാവധി അവസാനിക്കാനിരിക്കെയാണ് മൂന്ന് മാസം കൂടി നീട്ടിയത്

തിരുവനന്തപുരം:മെഡിസെപ്പ് കാലാവധി മൂന്ന് മാസം കൂട്ടി നീട്ടി സർക്കാർ ഉത്തരവ്. മെഡിസെപ്പ് എന്നാൽ സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കുമുള്ള ആരോഗ്യ ഇൻഷുറൻസ് പദ്ധതിയാണ് . മൂന്ന് വർഷത്തെ ഇൻഷുറൻസ് കാലാവധി അവസാനിക്കാനിരിക്കെയാണ് മൂന്ന് മാസം കൂടി നീട്ടിയത്.

സ്വകാര്യ ഇൻഷുറൻഡസ് കമ്പനിയുമായി കരാർ ഒപ്പിട്ടത് മൂന്ന് വർഷത്തേക്കായിരുന്നു. ഈ മാസം മെഡിസെപ്പ് പദ്ധതി അവസാനിക്കാനിരിക്കെയാണ് നീട്ടിയത്. പുതിയ പദ്ധതിയുമായി ബന്ധപ്പെട്ട ചർച്ചകൾ തുടരുകയാണ്. പുതിയ കരാറിൽ ഒപ്പിടുന്നതുവരെ ഇൻഷുറൻസ് കാലാവധി നീട്ടിയേക്കും.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )