
മെഡിസ് ഫിസിയോതെറാപ്പി സെന്റർ പ്രവർത്തനം ആരംഭിച്ചു
- ഷാഫി പറമ്പിൽ എംപി സെന്ററിന്റെ ഉദ്ഘാടന കർമ്മം നിർവഹിച്ചു
കൊയിലാണ്ടി: കൊയിലാണ്ടിയുടെ ആതുര സേവനരംഗത്ത് മെഡിസ് ഫിസിയോതെറാപ്പി സെൻറർ പ്രവർത്തനം ആരംഭിച്ചു. ഷാഫി പറമ്പിൽ എംപി സെന്ററിന്റെ ഉദ്ഘാടന കർമ്മം നിർവഹിച്ചു. പീഡിയാട്രിക്ക് തെറാപ്പി സെന്ററിന്റെ ഉദ്ഘാടനം കാനത്തിൽ ജമീല എംഎൽഎയും, സ്പീച്ച് തെറാപ്പി സെന്ററിന്റെ ഉദ്ഘാടനം സുധാ കിഴക്കേപാട്ടും, ഫിറ്റ്നസ് സെന്ററിന്റെ ഉദ്ഘാടനം അഡ്വക്കേറ്റ് കെ.സത്യനും, ക്ലിനിക്കിന്റെ ഉദ്ഘാടനം ഷിജു മാസ്റ്ററും നിർവഹിച്ചു. ചടങ്ങിൽ മാനേജർ എൻ.ബഷീർ അധ്യക്ഷതവഹിച്ചു.
ഫിസിയോതെറാപ്പി, പീഡിയാട്രിക് ഫിസിയോതെറാപ്പി, സ്പീച്ച് തെറാപ്പി, സ്പോർട്സ് ഫിസിയോതെറാപ്പി, ന്യൂറോ റീഹാബിലിറ്റേഷൻ ഫിസിയോതെറാപ്പി, എന്നിവ ഉൾപ്പെടെ ആധുനിക ഫിസിയോതെറാപ്പിയുമായി ബന്ധപ്പെട്ട സമഗ്ര സേവനങ്ങളും മെഡിസിൽ സജ്ജീകരിച്ചിട്ടുണ്ട്. ഇതിന് പുറമേ ജനറൽ മെഡിസിൻ ഡോക്ടർ, ന്യൂറോളജിസ്റ്റ്, ഓർത്തോ പെഡിഷൻ, ഫിസിക്കൽ മെഡിസിൻ ആൻഡ് റീഹാബിലിറ്റേഷൻ ഡോക്ടർ തുടങ്ങിയവരുടെ സേവനവും ഇവിടെ ലഭ്യമാണ്. എം.ഡി മുനീർ എം.കെ സ്വാഗതവും അരുൺ മണമൽ നന്ദിയും രേഖപ്പെടുത്തി.