മെഡി. കോളജ് അത്യാഹിത വിഭാഗത്തിൽ പുതിയ എക്സ്റേ യൂനിറ്റ്

മെഡി. കോളജ് അത്യാഹിത വിഭാഗത്തിൽ പുതിയ എക്സ്റേ യൂനിറ്റ്

  • രോഗികളുടെയും കൂട്ടിരിപ്പുകാരുടെയും ദുരിതത്തിന് പരിഹാരമായി രണ്ടാമത്തെ എക്സറേയും പ്രവർത്തനമാരംഭിച്ചു

കോഴിക്കോട് : കോഴിക്കോട് മെഡിക്കൽ കോളജ് അത്യാഹിത വിഭാഗത്തിൽ അത്യാധുനിക സംവിധാനങ്ങളോടെയുള്ള രണ്ടാമത്തെ എക്സറേയും പ്രവർത്തനമാരംഭിച്ചു.പിഎംഎസ്എസ് വൈ സൂപ്പർ സ്പെഷാലിറ്റി ബ്ലോക്കിൽ ആദ്യത്തെ എക്‌സറേ യൂനിറ്റിന് സമീപത്തായാണ് പുതിയ ഡിജിറ്റൽ എക്സ്റേ യൂനിറ്റ് തുടങ്ങിയത്.

പണിമുടക്കിയ പഴയ എക്‌സ്‌റേ യൂനിറ്റും അറ്റകുറ്റപ്പണി നടത്തി പ്രവർത്തനക്ഷമമാക്കിയിട്ടുണ്ട് . എക്സ്റേ എടുക്കാൻ ഇനി രോഗികളെ ട്രോളിയിലും വീൽച്ചറിയലുമായി ആകാശ പാതയിലൂടെ ജനറൽ ആശുപത്രിയിൽ എത്തിക്കേണ്ട സാഹചര്യം ഉണ്ടാവില്ലെന്ന ആശ്വാസത്തിലാണ് രോഗികൾ. കൂടാതെ ഇത് ചികിത്സയിലെ കാലതാമസം ഒഴിവാക്കാനും സഹായിക്കും.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus (0 )