
മെഡി. കോളേജിൽ സെക്യൂരിറ്റി സ്റ്റാഫിനെ വേണം
- പ്രായം 56 വയസ്സിന് താഴെ
കോഴിക്കോട്: കോഴിക്കോട് ഗവ. മെഡിക്കൽ കോളേജ് ആശുപത്രി വികസന സൊസൈറ്റിക്ക് കീഴിൽ 755 രൂപ ദിവസ വേതനാടിസ്ഥാനത്തിൽ ഒരു വർഷത്തേക്ക് ആരോഗ്യമുള്ള വിമുക്ത ഭടൻമാരെ താൽകാലിക സെക്യൂരിറ്റി ജീവനക്കാരായി നിയമിക്കുന്നു.
നിലവിൽ എച്ച്ഡിഎസ്സിനു കീഴിൽ ജോലി ചെയ്യുന്നവരെ പരിഗണിക്കുന്നതല്ല. പ്രായപരിധി 56 വയസ്സിന് താഴെ. താൽപര്യമുള്ള ഉദ്യോഗാർത്ഥികൾ സെപ്റ്റംബർ 6 ന് രാവിലെ 9 മണിക്ക് അസ്സൽ രേഖകൾ സഹിതം കോഴിക്കോട് മെഡിക്കൽ കോളേജിലെ എച്ച്ഡിഎസ് ഓഫീസിൽ എത്തിച്ചേരേണ്ടതാണ്.
CATEGORIES News