
മേപ്പയ്യൂരിലും അരിക്കുളത്തും കുറുക്കൻ്റെ ആക്രമണം
- ആറ് പേർക്ക് പരിക്കേറ്റു
മേപ്പയ്യൂർ:മേപ്പയ്യൂരിലും അരിക്കുളത്തും കുറുക്കന്റെ ആക്രമണത്തെതുടർന്ന് ആറ് പേർക്ക് പരിക്കേറ്റു. മേപ്പയ്യൂർ -ചങ്ങരം വെളിയിലും അരിക്കുളം മേലിപ്പുറത്ത് ഭാഗത്തുമുള്ളവരെയാണ് കുറുക്കൻ ആക്രമിച്ചത് .

പുതുക്കുടി മീത്തൽ സരോജിനി, നന്ദനത്ത് പ്രകാശൻ, മഠത്തിൽ കണ്ടി പ്രമീള, എരഞ്ഞിക്കൽ ഗീത, പാറക്കെട്ടിൽ സൂരജ് എന്നിവർക്കാണ് പരിക്കേറ്റത്. മഠത്തിൽ കണ്ടി പ്രമീള, എരഞ്ഞിക്കൽ ഗീത, നന്ദനത്ത് പ്രകാശൻ എന്നിവരെ കോഴിക്കോട് മെഡിക്കൽ കോളേജിലും പാറക്കെട്ടിൽ സൂരജിനെ കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലും പ്രവേശിപ്പിച്ചു.
CATEGORIES News