
മൊബൈൽ ഫോൺ ഉപയോഗിച്ചു കൊണ്ട് ബസ് ഓടിച്ച ഡ്രൈവർക്കെതിരെ നടപടി
- അശ്രദ്ധമായി വാഹനം ഓടിക്കുന്ന ദൃശ്യങ്ങൾ ബസിലെ യാത്രക്കാർ തന്നെയാണ് ചിത്രീകരിച്ചത്
കോഴിക്കോട്: മൊബൈൽ ഫോൺ ഉപയോഗിച്ചു കൊണ്ട് ബസ് ഓടിച്ച ബസ്സ് ഡ്രൈവറുടെ ഡ്രൈവിങ് ലൈസൻസ് സസ്പെൻഡ് ചെയ്തു. കോഴിക്കോട്ടെ സ്വകാര്യ ബസ് ഡ്രൈവർ മുഹമ്മദ് ഹാരിസിൻ്റെ ഡ്രൈവിങ് ലൈസൻസാണ് മോട്ടോർ വാഹന വകുപ്പ് സസ്പെൻഡ് ചെയ്തത്. അശ്രദ്ധമായി വാഹനം ഓടിക്കുന്ന ദൃശ്യങ്ങൾ ബസിലെ യാത്രക്കാർ തന്നെയാണ് ചിത്രീകരിച്ചത്.ഒരു കൈയിൽ മൊബൈൽ ഫോൺ പിടിച്ചിരിക്കുന്നു. മറുകൈയിൽ ബസിന്റെ സ്റ്റിയറിങ്. യാത്രക്കാരെയും കയറ്റി പോകുന്ന സ്വകാര്യ ബസ് ഡ്രൈവറുടെ നിയമ ലംഘനത്തിന്റെ ദൃശ്യങ്ങളാണ് പുറത്തുവന്നത്. കോഴിക്കോട് – നരിക്കുനി റൂട്ടിലായിരുന്നു ഈ അപകട ഡ്രൈവിങ്.

ദൃശ്യങ്ങൾ ചിത്രീകരിച്ച യാത്രക്കാർ പോലീസിലും മോട്ടോർ വാഹന വകുപ്പിലും പരാതി നൽകി. പിന്നാലെ ഡ്രൈവറെ വിളിപ്പിച്ച് മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ ഹിയറിങ് പൂർത്തിയാക്കി തുടർ നടപടി സ്വീകരിക്കുകയായിരുന്നു.
CATEGORIES News