
മോഹൻലാൽ പണം വാങ്ങി വഞ്ചിച്ചെന്ന പരാതി; കോടതി അടുത്തമാസം 20നേക്ക് മാറ്റി
- നിർമാതാവും സംവിധായകനുമായ കെ.എ. ദേവരാജൻ നൽകിയ അപ്പീലിലാണ് നടപടി
കോഴിക്കോട്:സിനിമാ നിർമാണവുമായി ബന്ധപ്പെട്ട് പണം വാങ്ങി വഞ്ചിച്ചെന്നാരോപിച്ച് നടൻ മോഹൻലാലിനും നിർമാതാവ് ആന്റണി പെരുമ്പാവൂരിനുമെതിരായ കേസ് അടുത്ത മാസം പരിഗണിക്കും. കോഴിക്കോട് അഞ്ചാം അഡീഷനൽ ജില്ല സെഷൻസ് കോടതി നവംബർ 20നേക്ക് മാറ്റി.

നിർമാതാവും സംവിധായകനുമായ കെ.എ. ദേവരാജൻ നൽകിയ അപ്പീലിലാണ് നടപടി. ദേവരാജന്റെ ചിത്രത്തിനുവേണ്ടി എതിർകക്ഷികൾ 30 ലക്ഷം രൂപയുടെ ചെക്ക് 2007 മാർച്ച് 29ന് കൈപ്പറ്റിയെന്നും പിന്നീട് സഹകരിക്കാതെ വഞ്ചിച്ചെന്നുമാണ് പരാതി. കേസ് സ്വപ്‌നമാളിക എന്ന ചിത്രത്തെച്ചൊല്ലിയാണ് . കോഴിക്കോട് നാലാം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ സ്വകാര്യ അന്യായം തള്ളിയതിനെതിരെ നൽകിയ അപ്പീലിലാണ് നടപടി.
CATEGORIES News