മോഹൻലാൽ-സത്യൻ അന്തിക്കാട് ചിത്രത്തിൽ നായികയായി                         ഐശ്വര്യ ലക്ഷ്മി

മോഹൻലാൽ-സത്യൻ അന്തിക്കാട് ചിത്രത്തിൽ നായികയായി ഐശ്വര്യ ലക്ഷ്മി

  • മോഹൻലാലിനോടൊപ്പം ഐശ്വര്യ അഭിനയിക്കുന്ന ആദ്യ സിനിമയായിരിക്കും ഹൃദയപൂർവം

മോഹൻലാലിനെ നായകനാക്കി സത്യൻ അന്തിക്കാട് സംവിധാനം ചെയ്യുന്ന സിനിമയിൽ നായികയായി ഐശ്വര്യ ലക്ഷ്മി . ആശീർവാദ് സിനിമാസിൻ്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ നിർമ്മിക്കുന്ന ചിത്രമാണ് ഹൃദയപൂർവം.

നടി സംഗീതയും ചിത്രത്തിലൊരു പ്രധാന വേഷത്തിലെത്തുന്നുണ്ട്. സത്യൻ അന്തിക്കാട് ആണ് സിനിമയുടെ പുതിയ വിശേഷങ്ങൾ സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവച്ചത്.മോഹൻലാലിനോടൊപ്പം ഐശ്വര്യ അഭിനയിക്കുന്ന ആദ്യ സിനിമയായിരിക്കും ഹൃദയപൂർവം. മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത് ചിന്താവിഷ്ടയായ ശ്യാമളയിലൂടെ വന്ന സംഗീതയാണ്.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )