“മോർണിംഗ് മീൽ ” പദ്ധതിയുമായി തുവ്വക്കോട് എഎൽപി സ്കൂൾ

“മോർണിംഗ് മീൽ ” പദ്ധതിയുമായി തുവ്വക്കോട് എഎൽപി സ്കൂൾ

  • ചേമഞ്ചേരി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ഷീല ടീച്ചർ പരിപാടി ഉദ്ഘാടനം ചെയ്തു

ചേമഞ്ചേരി : മുഴുവൻ കുട്ടികൾക്കും പോഷക സമൃദ്ധമായ ഇടവേള ഭക്ഷണമൊരുക്കി തുവ്വക്കോട് എഎൽപി സ്കൂൾ. സ്കൂൾ ഉച്ചഭക്ഷണ പദ്ധതിക്കു പുറമെ പിടിഎയും മാനേജ്മെൻ്റും പൂർവ്വ വിദ്യാർത്ഥികളുടെയും, മറ്റ് അഭ്യുദയകാംക്ഷികളുടെയും സഹകരണത്തോടെയാണ് “മോർണിംഗ് മീൽ ” പദ്ധതി നടപ്പിലാക്കുന്നത്.

ചേമഞ്ചേരി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ഷീല ടീച്ചർ പരിപാടി ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ തിരുവങ്ങൂർ പിഎച്ച്സിയിലെ ജെഎച്ച്ഐ ലിൻസൺ ജോസഫ് പകർച്ചവ്യാധി ബോധവൽക്കരണ ക്ലാസ് നടത്തി. സ്കൂൾ ലൈബ്രറി നവീകരണ പദ്ധതിയായ ” അക്ഷരജ്യോതി” യിലേക്ക് പുസ്തകപ്രേമികളിൽ നിന്നും സ്വരൂപിച്ച പുസ്തകങ്ങൾ പിടിഎ പ്രസിഡൻ്റ് എം.കെ. രാമകൃഷ്ണൻ കൈമാറി. പ്രധാനാധ്യാപിക
സഹീന എൻ. ടി. വാർഡ് മെമ്പർ സജിത ഷെറി , മാനേജർ ഇന്ദിര ടീച്ചർ, സ്റ്റാഫ് സെക്രട്ടറി മുജീബ് റഹ്മാൻ എന്നിവർ സംസാരിച്ചു.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )