മൻമോഹൻ സിങ്ങിന്റെ സംസ്‌കാരം നാളെ; രാജ്യത്ത് 7 ദിവസം ദുഃഖാചരണം

മൻമോഹൻ സിങ്ങിന്റെ സംസ്‌കാരം നാളെ; രാജ്യത്ത് 7 ദിവസം ദുഃഖാചരണം

  • മൃതദേഹം എഐസിസി ആസ്ഥാനത്ത് പൊതുദർശനത്തിന് വെക്കും

ന്യൂഡൽഹി: മുൻ പ്രധാനമന്ത്രിയും കോൺഗ്രസ് നേതാവുമായ ഡോ. മൻമോഹൻ സിങ്ങിന്റെ മൃതദേഹം ശനിയാഴ് ച സംസ്കരിക്കും. ഇന്നലെ രാത്രി രാത്രി 9.51 ഓടെയായിരുന്നു അന്ത്യം. ഡൽഹിയിലെ വസതിയിൽ കുഴഞ്ഞു വീഴുകയായിരുന്നു അദ്ദേഹം. ഉടൻ എയിംസിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം എഐസിസി ആസ്ഥാനത്ത് പൊതുദർശനത്തിന് വെക്കും. രാജ്യത്ത് സർക്കാർ ഏഴ് ദിവസത്തെ ദുഃഖാചരണം പ്രഖ്യാപിച്ചു. രാവിലെ 11 മണിക്ക് പ്രത്യേക മന്ത്രിസഭാ യോഗം ചേരും.

മൻമോഹൻ സിങ്ങിൻ്റെ വിയോഗത്തിൽ രാഷ്ട്രപതി ദ്രൗപതി മുർമു, പ്രധാനമന്ത്രിയെന്ന് നരേന്ദ്രമോദി, മുഖ്യമന്ത്രി പിണറായി വിജയൻ, എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ, കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല, എന്നിവർ അനുശോചനം രേഖപ്പെടുത്തി.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )