
യന്ത്ര തകരാർ; എയർ ഇന്ത്യ എക്സ്പ്രസ് വിമാനം പുറപ്പെടാൻ വൈകുന്നു
- പുലർച്ചെ 2.40 ന് പുറപ്പെടേണ്ടിയിരുന്നു എയർ ഇന്ത്യ എക്സ്പ്രസ് ഇതുവരെ പുറപ്പെട്ടിട്ടില്ല
കൊച്ചി:എയർ ഇന്ത്യ എക്സ്പ്രസ് വിമാനം പുറപ്പെടാൻ വൈകുന്നു.വൈകുന്നത് കൊച്ചിയിൽ നിന്നും ഷാർജയിലേയ്ക്ക് സർവ്വീസ് നടത്തേണ്ടിയിരുന്ന വിമാനമാണ്.

പുലർച്ചെ 2.40 ന് പുറപ്പെടേണ്ടിയിരുന്നു എയർ ഇന്ത്യ എക്സ്പ്രസ് ഇതുവരെ പുറപ്പെട്ടിട്ടില്ല. യന്ത്ര തകരാർ കാരണമാണ് വിമാനം പുറപ്പെടാൻ വൈകുന്നതെന്നാണ് ലഭിക്കുന്ന വിവരം. വിമാനത്തിനുള്ളിൽ 180 ഓളം യാത്രക്കാരെ കയറ്റിയിട്ട് 3 മണിക്കൂർ പിന്നിട്ടിട്ടും യന്ത്ര തകരാർ പരിഹരിച്ച് സർവീസ് തുടങ്ങാൻ സാധിച്ചിട്ടില്ല
CATEGORIES News