
യാത്രക്കാർക്ക് ദുരിതമായി തലയാട് മലയോര ഹൈവേ റോഡ്
- കക്കയംഡാം, തോണിക്കടവ്, വയലട തുടങ്ങിയ ടൂറിസം കേന്ദ്രങ്ങളിലേക്കായി നൂറുകണക്കിന് ആളുകൾ പോകുന്ന റോഡാണിത്
ബാലുശ്ശേരി:വിനോദ സഞ്ചാരികൾക്ക് ദുരിതമായി തലയാട് മലയോര ഹൈവേ റോഡ്. കക്കയംഡാം, തോണിക്കടവ്, വയലട തുടങ്ങിയ ടൂറിസം കേന്ദ്രങ്ങളിലേക്കായി ദിനം പ്രതി നൂറുകണക്കിന് സന്ദർശകർ പോകുന്ന തലയാട് ഭാഗത്തെ മലയോര ഹൈവേയിൽ വാഹനയാത്ര ദുരിതമായിരിക്കുന്നു.
റോഡുകൾ മണ്ണിട്ടുപൊക്കുകയും ചില ഭാഗങ്ങളിൽ താഴ്ത്തുകയും ചെയ്യുന്ന പണി നടക്കുന്നതിനാൽ ഗതാഗതം വഴി മുട്ടിയ നിലയിലാണ് ഉള്ളത് . മഴ പെയ്യുന്ന സമയത്ത് റോഡ് ചളിയും മണ്ണും നിറഞ്ഞ് വാഹനങ്ങൾക്ക് സഞ്ചരിക്കാൻ പോലും പറ്റാത്ത അവസ്ഥയാണ്. കൂടാതെ ഇതു വഴിയുള്ള സഞ്ചാരികളുടെ എണ്ണം കുറയാനും ഇടയാക്കിയിട്ടുണ്ട്. ഇതുകാരണം ചെറുകിട ഹോട്ടൽ, വഴിയോര കച്ചവടക്കാർ എന്നിവരെ പ്രതികൂലമായി ബാധിച്ചിട്ടുണ്ട്.
CATEGORIES News