യാത്രാ തിരക്ക്; ആറ് ട്രെയിനുകളിൽ താൽക്കാലിക അധിക കോച്ചുകൾ അനുവദിച്ചു

യാത്രാ തിരക്ക്; ആറ് ട്രെയിനുകളിൽ താൽക്കാലിക അധിക കോച്ചുകൾ അനുവദിച്ചു

  • 17 വരെ ഓരോ ചെയർകാർ കോച്ചുകളാണ് അനുവദിച്ചിട്ടുള്ളത്

തൃശൂർ: കേരളത്തിൽ യാത്രാ തിരക്ക് കൂടിയ സാഹചര്യത്തിൽ ആറ് ട്രെയിനുകളിൽ താൽക്കാലികമായി പുതിയ കോച്ചുകൾ അനുവദിച്ചതായി പാലക്കാട് റെയിൽവേ ഡിവിഷൻ അധികൃതർ അറിയിച്ചു. തിരുവനന്തപുരം – കോഴിക്കോട് ജനശതാബ്ദി എക്‌സ്പ്രസിലും കോഴിക്കോട് തിരുവനന്തപുരം ജനശതാബ്ദി എക്സ്‌പ്രസിലും ഇന്നുമുതൽ 17 വരെ ഓരോ ചെയർകാർ കോച്ചുകളാണ് അനുവദിച്ചിട്ടുള്ളത്.

തിരുവനന്തപുരം – മംഗളൂരു മലബാർ എക്സ‌്പ്രസിലും, മംഗളൂരു-തിരുവനന്തപുരം മലബാർ എക്സ്പ്രസിലും നാളെ മുതൽ 17 വരെ ഓരോ സ്ലീപ്പർ കോച്ചുകൾ കൂടി അനുവദിച്ചു.തിരുവനന്തപുരം- മംഗളൂരു മാവേലി എക്സ്പ്രസിൽ ഇന്ന് ഒരു സ്ലീപ്പർ കോച്ച് കൂടി അനുവദിച്ചിട്ടുണ്ട്

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )