യുഎസ് ഉപരോധം താൽക്കാലികമായി നീക്കിയതിന് പിന്നാലെ വൻ തോതിൽ ഇറാൻ എണ്ണ വാങ്ങാൻ കരാറിലെത്തി റിലയൻസ്

യുഎസ് ഉപരോധം താൽക്കാലികമായി നീക്കിയതിന് പിന്നാലെ വൻ തോതിൽ ഇറാൻ എണ്ണ വാങ്ങാൻ കരാറിലെത്തി റിലയൻസ്

  • നാഷണൽ ഇറാനിയൻ ഓയിൽ കമ്പനിയിൽ നിന്നാകും റിലയൻസ് എണ്ണ വാങ്ങുകയെന്നാണ് റിപ്പോർട്ടുകൾ

ന്യൂഡൽഹി: യുഎസ് ഉപരോധം താൽക്കാലികമായി നീക്കിയതിന് പിന്നാലെ വൻ തോതിൽ ഇറാൻ എണ്ണ വാങ്ങാൻ കരാറിലെത്തി റിലയൻസ്. 50 ലക്ഷം ബാരൽ എണ്ണയാണ് ലോകത്തിലെ ഏറ്റവും വലിയ സ്വകാര്യ എണ്ണ ശുദ്ധീകരണ സ്ഥാപനമായ റിലയൻസ് ഇൻഡസ്ട്രീസ് വാങ്ങുക.. പശ്ചിമേഷ്യയിൽ തങ്ങൾ തുടങ്ങിയിട്ട യുദ്ധത്തെ തുടർന്ന് ലോകമാകെ ഊർജപ്രതിസന്ധി നേരിട്ടതോടെ ഇറാന്റെ എണ്ണക്ക് മേൽ വർഷങ്ങളായി തുടരുന്ന ഉപരോധം നീക്കാൻ അമേരിക്ക നിർബന്ധിതരായിരുന്നു. 30 ദിവസത്തേക്കാണ് ഇറാനിയൻ എണ്ണക്ക് ഉപരോധത്തിൽ ഇളവ് അനുവദിച്ചത്. ഈ സാഹചര്യത്തിലാണ് റിലയൻസ് വൻതോതിൽ എണ്ണ വാങ്ങുന്നത്.

നാഷണൽ ഇറാനിയൻ ഓയിൽ കമ്പനിയിൽ നിന്നാകും റിലയൻസ് എണ്ണ വാങ്ങുകയെന്നാണ് റിപ്പോർട്ടുകൾ. ഐസിഇ ബ്രെന്റ് ക്രൂഡ് ഫ്യൂച്ചേഴ്സിനേക്കാൾ ബാരലിന് ഏകദേശം ഏഴ് ഡോളർ കുറഞ്ഞ നിരക്കിലാണ് ഈ എണ്ണ വാങ്ങൽ. എണ്ണ എപ്പോഴാണ് വിതരണം ചെയ്യുകയെന്ന വിവരം വ്യക്തമല്ല.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )