യുജിസി നെറ്റ് പരീക്ഷയ്ക്ക് അപേക്ഷ ക്ഷണിച്ച് എൻടിഎ

യുജിസി നെറ്റ് പരീക്ഷയ്ക്ക് അപേക്ഷ ക്ഷണിച്ച് എൻടിഎ

  • ഡിസംബർ പത്തുവരെ അപേക്ഷകൾ സമർപ്പിക്കാം

ന്യൂഡൽഹി: ഡിസംബറിൽ നടക്കുന്ന യുജിസി നെറ്റ് പരീക്ഷയ്ക്ക് അപേക്ഷ
ക്ഷണിച്ച് നാഷണൽ ടെസ്റ്റിങ് ഏജൻസി (എൻടിഎ). പരീക്ഷയെഴുതാൻ ആഗ്രഹിക്കുന്ന ഉദ്യോഗാർഥികൾക്ക് ഔദ്യോഗിക വെബ്സൈറ്റിലൂടെപരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്യാം. ഡിസംബർ പത്തുവരെ അപേക്ഷകൾ സമർപ്പിക്കാം.ഓൺലൈനായാണ് അപേക്ഷകൾ സ്വീകരിക്കുക. 2025 ജനുവരി ഒന്ന് മുതൽ 19 വരെയാണ് പരീക്ഷ നടക്കുക.

നിശ്ചിത വിഷയങ്ങളിൽ ജെ.ആർ.എഫ്. (ജൂനിയർ റിസർച്ച് ഫെലോഷിപ്പ്) ലഭിക്കാനും അസിസ്റ്റന്റ് പ്രൊഫസർ നിയമനത്തിനുള്ള യോഗ്യതയായ നെറ്റിനും ഉള്ള പരീക്ഷയാണ് യു.ജി.സി. നെറ്റ്. ഇനി മുതൽ പിഎച്ച്.ഡി. പ്രവേശനത്തിന് അപേക്ഷിക്കാനുള്ള അർഹതാ നിർണയ പരീക്ഷ കൂടിയാണിത്.

CATEGORIES
TAGS
Share This

COMMENTS Wordpress (0) Disqus ( )