
യുണൈറ്റഡ് ഇന്ത്യ ഇൻഷുറൻസിൽ അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ ഒഴിവ്
- ഡിഗ്രിക്കാർക്ക് അപേക്ഷിക്കാം, 200 ഒഴിവുകൾ
കേന്ദ്ര സർക്കാർ സ്ഥാപനമായ യുണൈറ്റഡ് ഇന്ത്യ ഇൻഷുറൻസിൽ ജോലി നേടാൻ ഇപ്പോൾ അവസരം.അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ പോസ്റ്റുകളിലായി ആകെ 200 ഒഴിവുകളാണുള്ളത്.ഉദ്യോഗാർഥികൾക്ക് നവംബർ 5 വരെ ഓൺലൈൻ അപേക്ഷ നൽകാം.
തസ്‌തിക & ഒഴിവ്:യുണൈറ്റഡ് ഇന്ത്യ ഇൻഷുറൻസിൽ അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ റിക്രൂട്ട്മെന്റ്. ആകെ 200 ഒഴിവുകൾ.ജനറലിസ്റ്റ് 100 ഒഴിവും, സ്പെഷ്യലിസ്റ്റ് 100 ഒഴിവുമാണുള്ളത്.
പ്രായപരിധി:
21 മുതൽ 30 വയസ് വരെ പ്രായമുള്ളവർക്ക് അപേക്ഷിക്കാം. സംവരണ വിഭാഗക്കാർക്ക് നിയമാനുസൃത വയസിളവുണ്ട്.

യോഗ്യത:
ജനറലിസ്റ്റ്-
അംഗീകൃത സർവകലാശാലക്ക് കീഴിൽ 60 ശതമാനം മാർക്കോടെ ഡിഗ്രിയോ, പിജിയോ ഉള്ളവരായിരിക്കണം.
സ്പെഷ്യലിസ്റ്റ്-
പോസ്റ്റിൽ അതത് മേഖലയിലെ ബിരുദമാണ് യോഗ്യത.
ഉദ്യോഗാർഥികൾക്ക് യുണൈറ്റഡ് ഇന്ത്യ ഇൻഷുറിൻസിൻ്റെ ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിച്ച് കൂടുതൽ വിവരങ്ങളറിയാം.
CATEGORIES News
TAGS newdelhi