
യുപിയിലെ ബുൾഡോസർ രാജ് നടപടിയിൽ സർക്കാരിന് തിരിച്ചടി
- വീട് നഷ്ടമായവർക്ക് 10 ലക്ഷം നഷ്ടപരിഹാരം നൽകണമെന്ന് സുപ്രിം കോടതി
ന്യൂഡൽഹി: ഉത്തർപ്രദേശിലെ ബുൾഡോസർ രാജിൽ കടുത്ത നടപടിയുമായി സുപ്രിംകോടതി. വീട് നഷ്ടമായവർക്ക് 10 ലക്ഷം രൂപ വീതം സർക്കാർ നഷ്ടപരിഹാരം നൽകണം. പൊളിക്കൽ നടപടി ഞെട്ടിക്കുന്നതാണെന്നും അവിടെനിന്നുള്ള ദൃശ്യങ്ങൾ ഹൃദയഭേദകമെന്നും സുപ്രിം കോടതി.

ഇത്തരം പൊളിക്കൽ നടപടികളുമായി മുന്നോട്ട് പോകുന്ന സാഹചര്യത്തിൽ നിലനിൽക്കുന്ന നിയമ നടപടികളും ചട്ടങ്ങളും പാലിക്കണമെന്ന് ഉത്തർപ്രദേശ് സർക്കാരിനോട് മുൻപും സുപ്രിംകോടതി മുന്നറിയിപ്പ് നൽകിയിരുന്നു. എന്നാൽ അത് പാലിക്കപ്പെട്ടിട്ടില്ല. വീട് നഷ്ടമായ അഞ്ച് കക്ഷികളുടെ കേസുകളാണ് സുപ്രിംകോടതി പരിഗണിച്ചത്. അതുപ്രകാരം 24 മണിക്കൂർ പോലും സാവകാശം നൽകാതെയാണ് വീടുകൾ പൊളിച്ച് നീക്കിയിരിക്കുന്നത്.
CATEGORIES News
TAGS newdelhi