
യുറീക്ക ബാലവേദി ബാലസംഗമംനടന്നു
- വൈൽഡ് ലൈഫ് ഫോട്ടോഗ്രാഫി അവാർഡ് ജേതാവ് അഭിജിത്ത് പേരാമ്പ്ര പരിപാടി ഉദ്ഘാടനം ചെയ്തു
കൊയിലാണ്ടി: യുറീക്കാ ബാലവേദിയുടെ കൊയിലാണ്ടി മേഖലാതല ബാല സംഗമം കൊയിലാണ്ടി ചനിയേരി എയുപി സ്കൂളിൽ നടന്നു. വൈൽഡ് ലൈഫ് ഫോട്ടോഗ്രാഫി
അവാർഡ് ജേതാവ് അഭിജിത്ത് പേരാമ്പ്ര പരിപാടി ഉദ്ഘാടനം നിർവഹിച്ചു. ‘നമുക്ക് ചുറ്റുമുള്ള ജീവികൾ’ എന്ന വിഷയത്തിൽ അഭിജിത് പേരാമ്പ്ര ക്ലാസെടുത്തു.

ഐശ്വര്യ. കെ.വി (ചിത്രശലഭങ്ങൾ),കെ.ടി.ജോർജ് മാസ്റ്റർ ( ഭൂഗോള സ്പന്ദനം),
ചൈതന്യ എ , പി.കെ, കിരൺ ( നമുക്കും ശാസ്ത്രജ്ഞരാകാം – ലഘു പരീക്ഷണങ്ങൾ)
ബാബുരാജ്. എ ( എഴുതാം ഉയരാം…) ദിലീപ്കുമാർ. കെ.സി പ്രബിന.കെ.എം (അഭിനയത്തിൻ്റെ സർഗ്ഗാത്മകത…) എന്നിവർ ക്ലാസുകൾക്ക് നേതൃത്വം നല്കി.
ചടങ്ങിന് അനൂപ് മാസ്റ്റർ സ്വാഗതവും ഹൃദിക ശേഖർ നന്ദിയും പറഞ്ഞു.
സുധാകരൻ അധ്യക്ഷത വഹിച്ചു.
CATEGORIES News