യുവതിക്ക് അശ്ലീലഫോട്ടോ അയച്ച പോലീസ് ഓഫീസർക്കെതിരെ ക്രൈംബ്രാഞ്ച് അന്വേഷണം

യുവതിക്ക് അശ്ലീലഫോട്ടോ അയച്ച പോലീസ് ഓഫീസർക്കെതിരെ ക്രൈംബ്രാഞ്ച് അന്വേഷണം

  • കേസിനാസ്പദമായ സംഭവം നടന്നത് കഴിഞ്ഞ മാർച്ചിലായിരുന്നു

കോഴിക്കോട് :യുവതിയുടെ മൊബൈൽ ഫോണിലേക്ക് അശ്ലീലഫോട്ടോ അയച്ച പോലീസ് ഓഫീസർക്ക് എതിരേ അന്വേഷണം തുടങ്ങി. സിറ്റി ക്രൈംബ്രാഞ്ച് ആണ് അന്വേഷണം തുടങ്ങിയത്. തിരുവനന്തപുരം പേരൂർക്കടയിലെ എസ്.എ.പി. ബറ്റാലിയൻ അസിസ്റ്റൻ്റ് കമാൻഡന്റ് നിഷോർ സുധീന്ദ്രനെതിരേയാണ് സിറ്റി ക്രൈംബ്രാഞ്ച് അന്വേഷണം.കേസിനാസ്പദമായ സംഭവം നടന്നത് കഴിഞ്ഞ മാർച്ചിലായിരുന്നു.

ചേവായൂർ സ്വദേശിനിയായ യുവതിയാണ് പരാതിക്കാരി. സാമൂഹികമാധ്യമംവഴി പരിചയപ്പെട്ടതാണ്. എന്നാൽ ഈ അന്വേഷണം തൃപ്തികരമല്ലെന്ന് കാണിച്ച് യുവതി സിറ്റി പോലീസ് കമ്മിഷണർ രാജ്പാൽ മീണയ്ക്ക് പരാതി നൽകി. ഇത് കാരണം ആണ് അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറിയത്. അന്വേഷണച്ചുമതല അസിസ്റ്റൻ്റ് കമ്മിഷണർ വി. സുരേഷിനാണ്. പരാതി ക്രൈംബ്രാഞ്ചിന് ലഭിച്ചത് രണ്ടാഴ്ചമുമ്പാണ്.

അതേസമയം ഹണി ട്രാപ്പാണെന്നും പണം തട്ടാൻ വക്കീൽ നോട്ടീസ് അയക്കുകയായിരുന്നുവെന്നുമാണ് പോലീസ് ഓഫീസർ പറയുന്നത് .കൂടാതെ തന്നെ മനഃപൂർവം കുരുക്കിലാക്കിയതാണെന്ന് കാണിച്ച് ഹൈക്കോടതിയിൽനിന്ന് മുൻകൂർജാമ്യം നേടിയിരിക്കുകയാണ് പോലീസ് ഓഫീസർ.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )