
യുവാവ് 25.62 ഗ്രാം എംഡിഎംഎയുമായി പിടിയിൽ
- എംഡിഎംഎ ബംഗളൂരുവിൽനിന്നാണ് കൊണ്ടുവന്നത്
കോഴിക്കോട്:25.62 ഗ്രാം എംഡിഎംഎ വിൽപനക്കായി കൊണ്ടുവന്ന യുവാവ് പിടിയിൽ. നടക്കാവ് വണ്ടിപ്പേട്ടക്ക് സമീപത്തുനിന്നാണ് വെള്ളയിൽ സ്വദേശിയായ മാളിയേക്കൽ എസ്.കെ. മുഹമ്മദ് ഷമ്മാസിനെ (23) അറസ്റ്റു ചെയ്തത്. സിറ്റി നാർക്കോട്ടിക് സെൽ അസി. കമീഷണർ കെ. എ. ബോസിന്റെ നേതൃത്വത്തിലുള്ള ഡാൻസാഫ് ടീമും നടക്കാവ് എസ്ഐ ബിനു മോഹന്റെ നേതൃത്വത്തിലുള്ള പൊലീസും ചേർന്നാണ് പിടികൂടിയത്. എംഡിഎംഎ ബംഗളൂരുവിൽനിന്നാണ് കൊണ്ടുവന്നത്. വിപണിയിൽ ഒരു ലക്ഷം രൂപ വില വരും. പിടിയിലായ ഷമ്മാസ് ലഹരി ഉപയോഗിക്കുന്നയാളാണ്.
ഡൻസാഫ് എസ്ഐ മനോജ് എടയേടത്ത്, എസ്ഐ കെ. അബ്ദുറഹ്മാൻ, കെ. അഖിലേഷ്, സു നോജ് കാരയിൽ, പി.കെ. സരുൺ കുമാർ, എം. കെ. ലതീഷ്, എൻ.കെ. ശ്രീശാന്ത്, എം. ഷിനോജ്, പി. അഭിജിത്ത്, ഇ.വി. അതുൽ, പി.കെ. ദിനീഷ്, കെ.എം. മുഹമ്മദ് മഷ്ഹൂർ, നടക്കാവ് സ്റ്റേഷനിലെ സിപിഒമാരായ ജിത്തു, അജീഷ്, ഷിജിത്ത്, ഷാജിക്ക് എന്നിവരാണ് അന്വേഷണസംഘത്തിലുണ്ടായിരുന്നത്.