
യുവ ഡോക്ടറുടെ കൊലപാതകം; വിദ്യാർഥികൾ പ്രതിഷേധിച്ചു
- പ്രതിഷേധ പരിപാടിയിൽ വിദ്യാർഥികൾ ഫ്ലാഷ് മോബ് അവതരിപ്പിച്ചു
കോഴിക്കോട്: യുവ ഡോക്ടറെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ സംഭവത്തിൽ ജെഡിടി ഇസ്ലാം ആർട്സ് ആൻഡ് സയൻസ് കോളജിലെ വിദ്യാർഥികൾ പ്രതിഷേധിച്ചു.

കോളജ് പരിസരത്ത് ഫങ്ഷണൽ ഇംഗ്ലീഷ് വിഭാഗത്തിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച പ്രതിഷേധ പരിപാടിയിൽ വിദ്യാർഥികൾ ഫ്ലാഷ് മോബ് അവതരിപ്പിച്ചു. കൂടാതെ പ്രതിഷേധം നടത്തിയത് പ്ലക്കാർഡുകളും ഉയർത്തിപിടിച്ചായിരുന്നു.
CATEGORIES News