
യു. എ. ഖാദ൪ പുരസ്കാരം ‘ഗാന്ധി എന്ന പാഠശാല’യ്ക്ക്
- കവി ആലങ്കോട് ലീലാകൃഷ്ണനിൽ നിന്ന് പുസ്തകത്തിന്റെ എഡിറ്റ൪മാർ പുരസ്കാരം ഏറ്റുവാങ്ങി
പേരാമ്പ്ര:മേപ്പയ്യൂർ ഹയർസെക്കന്ററി സ്കൂളിൽ ഗാന്ധിവായനയുടെ അനുബന്ധമായി ഡി സി ബുക്സ് പ്രസിദ്ധീകരിച്ച ‘ഗാന്ധി എന്ന പാഠശാല’ എന്ന പുസ്തകത്തിന് ഭാഷാശ്രീയുടെ യു. എ. ഖാദ൪ സംസ്ഥാന സാഹിത്യ പുരസ്കാരം ലഭിച്ചു.

പേരാമ്പ്രയിൽ നടന്ന ചട്ടങ്ങിൽ കവി ആലങ്കോട് ലീലാകൃഷ്ണനിൽ നിന്ന് പുസ്തകത്തിന്റെ എഡിറ്റ൪മാരായ പദ്മ൯ കാരയാട്, ദിനേശ് പാഞ്ചേരി എന്നിവർ പുരസ്കാരം ഏറ്റുവാങ്ങി.
CATEGORIES News