യു.കെ. കുമാരനും സുധാകർ രാമന്തളിക്കും പ്ലാവില സാഹിത്യ പുരസ്കാരം
- പതിനായിരത്തിയൊന്ന് രൂപയും പ്രശസ്തിപത്രവും ഫലകവും അടങ്ങുന്നതാണ് പുരസ്‌കാരം.


കോഴിക്കോട് : പ്ലാവില സംസ്കാരവേദിയുടെ സാഹിത്യ പുരസ്കാരം എഴുത്തുകാരൻ യു.കെ കുമാരനും എഴുത്തുകാരനും പരിഭാഷകനുമായ സുധാകർ രാമന്തളിക്കും ലഭിച്ചു. പതിനായിരത്തിയൊന്ന് രൂപയും പ്രശസ്തിപത്രവും ഫലകവും അടങ്ങുന്നതാണ് പുരസ്‌കാരം.
അൻപതിലേറെ കൃതികൾ എഴുതിയ യു.കെ കുമാരൻ കേരള സാഹിത്യ അക്കാദമി പുരസ്‌കാരം, വയലാര്‍ അവാര്‍ഡ്, എസ്.കെ. പൊറ്റെക്കാട്ട് അവാര്‍ഡ്, ചെറുകാട് അവാര്‍ഡ്, ബഷീര്‍ ഫൗണ്ടേഷന്‍ അവാര്‍ഡ്, വൈക്കം ചന്ദ്രശേഖരന്‍ നായര്‍ പുരസ്‌കാരം, തോപ്പില്‍ രവി പുരസ്‌കാരം, പി. കുഞ്ഞിരാമന്‍ നായര്‍ അവാര്‍ഡ് എന്നിവ ഇദ്ദേഹം നേടിയിട്ടുണ്ട്.
മികച്ച എഴുത്തുകാരനും വിവർത്തകനുമാണ് സുധാകരൻ രാമന്തളി. കന്നഡയിൽ നിന്ന് മലയാളത്തിലേക്ക് ഒട്ടനവധി കൃതികൾ വിവർത്തനം ചെയ്തിട്ടുണ്ട്. സാഹിത്യ അക്കാദമിയുടെ വിവർത്തനത്തിനുള്ള പുരസ്കാരം ഉൾപ്പെടെ നിരവധി പുരസ്കാരങ്ങൾ അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്. ചെയർമാൻ ചന്ദ്രശേഖരൻ തിക്കോടി, വിഷ്ണുമംഗലം കുമാർ, സോമൻ കടലൂർ എന്നിവരാണ് പ്ലാവില സാഹിത്യ അവാർഡ് ജേതാക്കളെ തിരഞ്ഞെടുത്തത്.