
യു.ജി.സി. നെറ്റ് ഫലം പ്രസിദ്ധീകരിച്ചു
- ഔദ്യോഗിക വെബ്സൈറ്റിലൂടെ ഫലം അറിയാം
ന്യൂഡൽഹി: യു.ജി.സി. നെറ്റ് ഡിസംബർ 2024 സെഷൻ ഫലം പ്രസിദ്ധീകരിച്ചു. നാഷണൽ ടെസ്റ്റിങ് ഏജൻസിയാണ് ഫലം പ്രസിദ്ധീകരിച്ചിരിയ്ക്കുന്നത്. ഔദ്യോഗിക വെബ്സൈറ്റിലൂടെ ഫലം അറിയാം.ജനുവരി മൂന്ന് മുതൽ 27 വരെയാണ് യു.ജി.സി നെറ്റ് ഡിസംബർ 2024 സെഷൻ പരീക്ഷകൾ നടന്നത്. 8,49,166 ഉദ്യോഗാർഥികൾ പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്‌തിരുന്നു. ഇതിൽ 6,49,490 ഉദ്യോഗാർഥികൾ പരീക്ഷയ്ക്ക് ഹാജരായി.

5,158 ഉദ്യോഗാർഥികൾ ജെ.ആർ.എഫ് അഥവാ ജൂനിയർ റിസർച്ച് ഫെലോഷിപ്പിനും അസിസ്റ്റന്റ് പ്രൊഫസറിനുമുളള തസ്‌തികയ്ക്കായി യോഗ്യത നേടി. 48,161 ഉദ്യോഗാർഥികൾ അസിസ്റ്റന്റ് പ്രൊഫസറിന് മാത്രമുള്ള യോഗ്യത നേടി. 1,14,445 ഉദ്യോഗാർഥികളാണ് പി.എച്ച്ഡിക്ക് മാത്രമുള്ള യോഗ്യത നേടിയത്.
CATEGORIES News