യു.ടി.എസ് ഓൺ മൊബൈൽ ആപ്പിൽ ഇനി മുതൽ സീസൺ ടിക്കറ്റ് ലഭിക്കില്ല

യു.ടി.എസ് ഓൺ മൊബൈൽ ആപ്പിൽ ഇനി മുതൽ സീസൺ ടിക്കറ്റ് ലഭിക്കില്ല

  • റെയിൽവേയുടെ എല്ലാ സേവനങ്ങളും ഉൾപ്പെടുത്തിയിട്ടുള്ള ആപ്പാണിത്

തിരുവനന്തപുരം : റെയിൽവേ ആപ്പായ യു.ടി.എസ് ഓൺ മൊബൈൽ ആപ്പിൽ (അൺ റിസർവ്ഡ് ടിക്കറ്റിങ് സിസ്റ്റം) ഇനി മുതൽ സീസൺ ടിക്കറ്റ് ലഭിക്കില്ല. പകരം സീസൺ ടിക്കറ്റുകൾ ബുക്ക് ചെയ്യുന്നതിനും പുതുക്കുന്നതിനും റെയിൽവേയുടെ പുതിയ ആപ്പായ റെയിൽ വൺ ഉപയോഗിക്കണമെന്ന് അറിയിച്ചിരിക്കുകയാണ് റെയിൽവേ.

റെയിൽവേയുടെ എല്ലാ സേവനങ്ങളും ഉൾപ്പെടുത്തിയിട്ടുള്ള ആപ്പാണിത്. നിലവിൽ യു.ടി.എസ് ആപ്പ് വഴി സീസൺ ടിക്കറ്റ് എടുത്തവർക്ക് ഷോ ടിക്കറ്റിൽ ഓപ്ഷനിൽ അത് നിലനിൽക്കും. യു.ടി.എസ് ആപ്പിൽ മറ്റ് സേവനങ്ങൾ ലഭിക്കുന്നത് തുടരും.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )