
മൂന്നാം തവണയും പിണറായി വിജയൻ തന്നെ നിയമസഭാ തിരഞ്ഞെടുപ്പിൽ ഇടതുപക്ഷത്തിന്റെ ക്യാപ്റ്റനാകും
- ധർമ്മടം മണ്ഡലത്തിൽ വീണ്ടും മത്സരിക്കുമെന്നാണ് സിപിഎം കേന്ദ്രങ്ങൾ നൽകുന്ന സൂചന
കണ്ണൂർ: മൂന്നാം തവണയും പിണറായി വിജയൻ തന്നെ നിയമസഭാ തിരഞ്ഞെടുപ്പിൽ ഇടതുപക്ഷത്തിൻ്റെ ക്യാപ്റ്റനാകും. ധർമ്മടം മണ്ഡലത്തിൽ വീണ്ടും മത്സരിക്കുമെന്നാണ് സിപിഎം കേന്ദ്രങ്ങൾ നൽകുന്ന സൂചന. തുടർഭരണം ലക്ഷ്യമിടുന്ന സിപിഎമ്മിന് പിണറായി വിജയനല്ലാതെ മറ്റൊരുമുഖം, മുഖ്യമന്ത്രി സ്ഥാനത്തേക്ക് ഉയർത്തിക്കാട്ടാനുമില്ല.

ഭരണമികവിനുള്ള അംഗീകാരമായി കിട്ടിയതാണ് 2021 ലെ തുടർഭരണമെന്ന പാർട്ടിയുടെയും മുന്നണിയുടെയും വിലയിരുത്തൽ. മൂന്നാമൂഴത്തിന് പിണറായി വിജയൻ ഇറങ്ങാനുള്ള പ്രധാനകാരണം ഇതുതന്നെ. കഴിഞ്ഞ രണ്ടു നിയമസഭാ തിരഞ്ഞെടുപ്പ് പോലെ, നയിക്കാൻ പിണറായി ഉണ്ടെങ്കിൽ വിജയം കൂടെയുണ്ടാകുമെന്നാണ് സിപിഎം നേതാക്കളുടെയും പ്രതീക്ഷ.
CATEGORIES News
