
യു.ഡി.എഫിലെ സീറ്റ് വിഭജനത്തിൽ ലീഗുമായുള്ള ചർച്ച പൂർത്തിയായെന്ന് പ്രതിപക്ഷ നേതാവ്
- ലീഗിന് സീറ്റ് നഷ്ടമാവില്ലെന്നും ചർച്ചയിലെ തീരുമാനം നാളെ അറിയിക്കാമെന്നും മുസ്ലിം ലീഗ് ദേശീയ സെക്രട്ടി പി.കെ കുഞ്ഞാലിക്കുട്ടിയും പറഞ്ഞു.
കോഴിക്കോട്: യു.ഡി.എഫിലെ സീറ്റ് വിഭജനത്തിൽ ലീഗുമായുള്ള ചർച്ച പൂർത്തിയായെന്നും വിജയകരമാണെന്നും പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. ലീഗ് നേതാക്കളുമായുള്ള ചർച്ചക്ക് ശേഷം കൊച്ചിയിൽ മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം

. ചർച്ച 30 മിനിറ്റിൽ തീർന്നു. “ഒരു മണിക്കൂർ ഇരുന്നാൽ തീരുന്ന കാര്യങ്ങളെ എല്ലാ ഘടക കക്ഷികളുമായി ഉള്ളുവെന്ന് പറഞ്ഞതല്ലേ ,ഇതിപ്പോൾ മുപ്പത് മിനിറ്റിൽ തീർന്നു” വി.ഡി സതീശൻ പറഞ്ഞു. ലീഗിന് സീറ്റ് നഷ്ടമാവില്ലെന്നും ചർച്ചയിലെ തീരുമാനം നാളെ അറിയിക്കാമെന്നും മുസ്ലിം ലീഗ് ദേശീയ സെക്രട്ടി പി.കെ കുഞ്ഞാലിക്കുട്ടിയും പറഞ്ഞു.
ക
CATEGORIES News
