
യൂത്ത് വോളിബോൾ; ജില്ലാ ടീമിനെ നയിക്കാൻ മുഹ്സിൻ
- സായ്സെന്റർ കോഴിക്കോടിന്റെ താരമാണ്
വടകര : 28, 24 തീയതികളിൽ വടകരയിൽ നടക്കുന്ന സംസ്ഥാന യൂത്ത് വോളിബോൾ ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കുന്ന കോഴിക്കോട് ജില്ലാടീമിനെ സായ്സെന്റർ കോഴിക്കോടിന്റെ പി.എ. മുഹ്‌സിൻ നയിക്കും.
ടീമിലെ മറ്റ് അംഗങ്ങൾ: സച്ചിൻ, മുഹമ്മദ് ഷാമിൽ, പി.എ. മുഹ്സിൻ വൈശാഖ്, അശ്വിൻ, അമേഗ് (എസ്എൻ കോളേജ്,വടകര), ജോയൽ ജോർജ്, നാജി (സായ് കോഴിക്കോട്), നിഷാദ് (വേളം എച്ച്എസ്എസ്), അതുൽ, സനഗ് (വോളി ഫ്രണ്ട്സ്, പയിമ്പ്ര), ജഗന്നാഥൻ (ഫൈറ്റേഴ്‌സ് പാലങ്ങാട്). കെ. രജീഷ് (കോച്ച്), വി.കെ. പ്രദീപൻ (മാനേജർ).
CATEGORIES News