രഞ്ജി ട്രോഫി; കിരീടം നേടി വിദർഭ

രഞ്ജി ട്രോഫി; കിരീടം നേടി വിദർഭ

  • കേരളത്തിനെതിരായ മത്സരം സമനിലയിൽ അവസാനിച്ചതോടെയാണ് വിദർഭ തങ്ങളുടെ മൂന്നാം രഞ്ജി ട്രോഫി കിരീടം ഉറപ്പിച്ചത്

കേരളത്തെ തോൽപ്പിച്ച് രഞ്ജി ട്രോഫി കിരീടം നേടി വിദർഭ. ഒന്നാം ഇന്നിംഗ്സിൽ 37 റൺസിന്റെ നിർണായക ലീഡ് നേടിയ ആതിഥേയർ രണ്ടാം ഇന്നിംഗ്‌സിൽ കരുൺ നായരുടെ സെഞ്ച്വറിയോടെ ഒമ്പത് വിക്കറ്റ് നഷ്ടത്തിൽ 375 റൺസ് നേടി.നാഗ്പൂരിലെ ജാംതയിലുള്ള വിസിഎ സ്റ്റേഡിയത്തിൽ നടന്ന ഫൈനലിന്റെ അഞ്ചാം ദിവസം കേരളത്തിനെതിരായ മത്സരം സമനിലയിൽ അവസാനിച്ചതോടെ വിദർഭ തങ്ങളുടെ മൂന്നാം രഞ്ജി ട്രോഫി കിരീടം ഉറപ്പിച്ചു.

ഒന്നാം ഇന്നിംഗ്സിൽ 37 റൺസിന്റെ നിർണായക ലീഡ് നേടിയ ആതിഥേയർ രണ്ടാം ഇന്നിംഗ്‌സിൽ കരുൺ നായരുടെ സെഞ്ച്വറിയോടെ ഒമ്പത് വിക്കറ്റ് നഷ്ടത്തിൽ 375 റൺസ് നേടി. നാലാം ദിവസം കേരളം രണ്ട് വിക്കറ്റുകൾ വേഗത്തിൽ വീഴ്ത്തി, വിദർഭയെ രണ്ട് വിക്കറ്റ് നഷ്ട‌ത്തിൽ ഏഴ് എന്ന നിലയിലേക്ക് ചുരുക്കിയപ്പോൾ, കരുണും ഒന്നാം ഇന്നിംഗ്സിൽ സെഞ്ച്വറി നേടിയ ഡാനിഷ് മലേവാറും ചേർന്ന് 182 റൺസിന്റെ കൂട്ടുകെട്ട് പടുത്തുയർത്തി.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )